വരുമാനം കുറയുന്നു..... കെ.എസ്.ആര്‍.ടിസിയില്‍ വിദ്യാര്‍ഥികളുടെ യാത്രായിളവിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു..... ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍, ഓരോ റൂട്ടിലുമുള്ള ബസുകള്‍ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാര്‍ഡുകള്‍ അനുവദിക്കുക, ആദ്യം അപേക്ഷിക്കുന്നവര്‍ക്കാകും മുന്‍ഗണന

വരുമാനം കുറയുന്നു..... കെ.എസ്.ആര്‍.ടിസിയില്‍ വിദ്യാര്‍ഥികളുടെ യാത്രായിളവിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു..... ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍, ഓരോ റൂട്ടിലുമുള്ള ബസുകള്‍ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാര്‍ഡുകള്‍ അനുവദിക്കുക, ആദ്യം അപേക്ഷിക്കുന്നവര്‍ക്കാകും മുന്‍ഗണനയുളളത്.
നിലവിലെ സാമ്പത്തികസ്ഥിതിയില്‍ ഇതില്‍ക്കൂടുതല്‍ സൗജന്യം അനുവദിക്കാനായി കഴിയില്ലെന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍. ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചല്‍-കൊട്ടിയം റൂട്ടില്‍ യാത്രാസൗജന്യം നിയന്ത്രിച്ചു കൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. ഓരോ റൂട്ടിലുമുള്ള ബസുകള്‍ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാര്‍ഡുകള്‍ അനുവദിക്കുക.
കാര്‍ഡ് വിതരണത്തില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. ബസില്‍ 25-ലധികം വിദ്യാര്‍ഥികളെ കയറാനനുവദിക്കും. നിയന്ത്രണം നടപ്പാകുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുറവുള്ള റൂട്ടുകളില്‍ അര്‍ഹരായ വിദ്യാര്‍ഥികളില്‍ കുറേപേര്‍ക്ക് യാത്രാസൗജന്യം കിട്ടാതെയായി വരും. സ്വകാര്യബസുകള്‍കൂടിയുള്ളതിനാല്‍ ഇവര്‍ക്ക് യാത്രാസൗകര്യം കുറയില്ലെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ .
സ്വകാര്യബസുകളുമായി മത്സരിച്ചോടുന്ന റൂട്ടുകളില്‍, യാത്ര പൂര്‍ണമായും സൗജന്യമായ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ചില ട്രിപ്പുകളില്‍ വരുമാനം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെ നഷ്ടം കടുത്തസാഹചര്യത്തിലാണ് പകുതിസീറ്റുകള്‍മാത്രം വിദ്യാര്‍ഥികള്‍ക്ക് മാറ്റിവെക്കാനായി തീരുമാനിച്ചത്. ആര്‍.ടി.സി. നിയമപ്രകാരം യാത്രാസൗജന്യങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം മാനേജ്മെന്റിനുമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെടുകയാണ്.
"
https://www.facebook.com/Malayalivartha


























