വിമർശകരുടെ വായടപ്പിച്ച് മുഖ്യന്റെ മരുമകൻ, കിഫ്ബി പദ്ധതികളിലെ മെല്ലപ്പോക്കിനെ തുടർന്ന് എക്‌സിക്യുട്ടീവ് എൻജിനീയർക്ക് സസ്‌പെൻഷൻ, മലയോര ഹൈവേ, തീരദേശ ഹൈവേ ജോലികൾ മുന്നോട്ട് പോകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥയ്ക്ക് മന്ത്രിയുടെ ശാസന...!

വിമർശകരുടെ എല്ലാം വായടപ്പിച്ച് മുഖ്യന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് തന്നെ ഏർപ്പിച്ച ജോലികളൾ നല്ല വെടിപ്പായി ചെയ്തുവരികയാണ്. തുടക്കത്തിൽ വിമർശകരെ സമ്പാദിച്ചെങ്കിലും ആൾ നമ്മൾ കരുതിയപോലെയല്ല. അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുപോകാനാണ് റിയാസിന്റെ ശ്രമം. കിഫ്ബി പദ്ധതികളിലെ മെല്ലപ്പോക്കിനെ തുടർന്ന് എക്‌സിക്യുട്ടീവ് എൻജിനീയർക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. പദ്ധതി നടത്തിപ്പിലെ തുടർച്ചയായ വീഴ്ചയെ തുടർന്നാണ് നടപടി.
കാസർഗോഡ് കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള സീനത്ത് ബീഗത്തെയാണ് സസ്‌പെന്റ് ചെയ്തത്. എക്സിക്യൂട്ടീവ് എൻജിനീയർ കെ. സീനത്ത് ബീഗം ജോലിയിൽ പുലർത്തുന്ന നിരന്തരമായ വീഴ്ചകൾ കാസർഗോഡ് ഡിവിഷനിലെ കെആർഎഫ്ബി പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ ജോലികൾ മുന്നോട്ട് പോകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥയെ മന്ത്രി ശാസിച്ചിരുന്നു. ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെതുടർന്ന് അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിരുന്നു.
കെആർഎഫ്ബിടിഎംയു പ്രോജക്ട് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്. എക്സിക്യൂട്ടീവ് എൻജിനീയർ എന്ന നിലയിൽ വഹിക്കേണ്ട മേൽനോട്ട ചുമതലകൾ നിർവഹിക്കാതിരിക്കുക, പ്രൊജക്ട് ഡയറക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, ഓഫീസിൽ തുടർച്ചയായി ഹാജരാകാതിരിക്കുക, തീരദേശ- മലയോര ഹൈവേകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തുന്ന ആഴ്ചതോറുമുള്ള യോഗങ്ങളിൽ ഹാജരാകാതിരിക്കുക, പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് സീനത്ത് ബിഗത്തിനെതിരെ കെആർഎഫ്ബി ചീഫ് എൻജിനീയർ കണ്ടെത്തി റിപ്പോർട്ട് നൽകിയത്.
അതേസമയം മിന്നൽ പരിശോധനയിലൂടെ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ മുഹമ്മദ് റിയാസ് നേരത്തെ കടുത്ത നടപടി സ്വീകരിച്ചിരുന്നു. മിന്നൽ പരിശോധനാ സമയത്ത് ഓഫീസിൽ ഇല്ലാതിരുന്ന എഞ്ചിനീയറെയാണ് സ്ഥലം മാറ്റിയിരുന്നു. പൂജപ്പുര അസി. എഞ്ചിനിയർ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. മിന്നൽ സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥർ സമയത്തിന് ഓഫീസിൽ വരുന്നില്ലെന്നും തോന്നുമ്പോൾ വന്നു പോകുന്നു എന്നും നിരന്തരം പരാതിയെത്തുടർന്നായിരുന്നു റിയാസിന്റെ സന്ദർശനം.അനുമതി വാങ്ങാതെ അസി.എഞ്ചിനീയർ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി.
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം അസി.എഞ്ചിയറുടെ ഓഫീസിലാണ് ആഗസ്റ്റ് 29 ന് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഓഫീസിൽ ജീവനക്കാർ വരുന്നില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു മുഹമ്മദ് റിയാസിൻെറ പരിശോധന. ഒരു അസി.എഞ്ചിയർ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. രണ്ട് ജീവനക്കാർ മാത്രമാണ് മന്ത്രിയെത്തിയെപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.
അസി. എഞ്ചിനിയറും, ഓവർ സിയറും അവധിയാണെന്ന് മറ്റ് ജീവനക്കാർ അറിയിച്ചുവെങ്കിലും രേഖകളൊന്നും തന്നെ ഓഫീസിലില്ലെന്ന് മന്ത്രിക്ക് വ്യക്തമായി. അറ്റഡൻറസ് ബുക്കോ, മൂവ് മെൻറ് രജിസ്റ്ററോ ഹാജരാകാത്തതിനെ തുടർന്ന് ചീഫ് എഞ്ചിനിയറോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് പരിശോധനക്ക് ശേഷം മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























