ലിഫ്റ്റ് ചോദിച്ച വിദ്യാർഥിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, വീട്ടിലെത്തിയ കുട്ടി മാനസിക വിഭ്രാന്തി, പിന്നാലെ പുറത്തുവന്നത് നടുക്കുന്ന പീഡന വിവരം, കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊല്ലത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പെൺകുട്ടിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി 31 വയസുള്ള മണിലാലിനെയാണ് കൊല്ലം കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പോലീസ് മണിലാൽ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ വാഹനത്തിൽ കയറ്റി പോകുന്ന വഴിക്ക് ബേക്കറിയിൽ കയറി കുട്ടിക്ക് ഷവർമ വാങ്ങി നൽകി. തുടർന്ന് പ്രതി താമസിക്കുന്ന വാടക വീട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തിരികെ കുട്ടിയുടെ വീടിന് സമീപം ഇറക്കിവിടുകയും ചെയ്തു.
വീട്ടിലെത്തിയ കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായി ബന്ധുക്കൾ അറിയുന്നത്. തുടർന്ന് കുംടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























