വിമാനമിറങ്ങുന്ന പിണറായിയെ സ്വീകരിക്കുക ഇഡി സംഘം നേരെ ബംഗ്ലൂരുവിലേയ്ക്ക് ക്ലിഫ് ഹൗസില്‍ റെയ്ഡും

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നിര്‍ണായകമായൊരു നീക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നടത്തിയിരിക്കുന്നത്. ഇത്രയും നാള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍. അത് സ്വപ്‌നയുടെ കെട്ടിച്ചമച്ച കഥകളാണ് അതിലൊരു കഴമ്പുമില്ലെന്ന് പറയുന്ന സഖാക്കള്‍ക്കുള്ള മുഖമടച്ചുള്ള മറുപടിയാണ് ഇഡിയുടെ ഈ നീക്കം. മാത്രമല്ല ഇഡിയുടെ ഈ നീക്കത്തോടെ സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലെ വിശ്വാസ്യതയും വര്‍ദ്ധിക്കുകയാണ്.
സ്വര്‍ണക്കടത്തില്‍ പിണറായി വിജയനെ മുഖ്യ പ്രതിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി. ഇഡി സുപ്രീം കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ് പിണറായിയുടെ നാളുകള്‍ അടുത്തു കഴിഞ്ഞു എന്നുള്ള കൃത്യമായ സൂചന നല്‍കുന്നത്. എന്നാല്‍ ഇതില്‍ വളരെ അസ്വസ്ഥമായിട്ടാണ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ പ്രതികരിച്ചത് എന്നുള്ളതും ശ്രദ്ദേയമാണ്.
സ്വര്‍ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്നാണ് ഇഡി നേരിട്ട് സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ സര്‍ക്കാര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ രേഖകളുടെ പിന്‍ബലം ഇല്ലാതെ മുഖ്യമന്ത്രിയുടെ പേര് കോടതിയില്‍ അനാവശ്യമായി ഉന്നയിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതു മാത്രമല്ല പിണറായിയെ തിരിയാന്‍ കഴിയാത്ത രീതിയില്‍ ഇടം വലം പൂട്ടാന്‍വേണ്ടിക്കൂടിയാണ്. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍. ഇഡി ശക്തമാക്കിയത്. ഇ.ഡിയുടെ ഈ ഹര്‍ജി ഒക്ടോബര്‍ 20 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാ്. ഇ.ഡിയുടെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോടും, എം ശിവശങ്കറിനോടും കോടതി നിര്‍ദേശിച്ചു.
ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെയാണ് ആരോപണം എന്ന് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ സ്പീക്കര്‍, മുന്‍ മന്ത്രി എന്നിവര്‍ക്ക് എതിരെയും ആരോപണം ഉണ്ടെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യമന്ത്രിയുടെ പേര് സോളിസിറ്റര്‍ ജനറല്‍ പരാമര്‍ശിച്ചതിനെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ശക്തമായി എതിര്‍ത്തു. താന്‍ വാദിക്കുമ്പോള്‍ സിബല്‍ ഇടപെട്ടതിലുള്ള അതൃപ്തി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കേസില്‍ കക്ഷി ചേരാന്‍ വേണ്ടി കേരളം നല്‍കിയ അപേക്ഷയില്‍ സ്വപ്ന സുരേഷിന്റെ മൊഴി കാരണം സംസ്ഥാനത്ത് കലാപം ഉണ്ടായി എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ ഉചിതമായ ഘടകമാണിതെന്നും അദ്ദേഹം വാദിച്ചു. ഉന്നതരുടെ പേരുകള്‍ പറയരുത് എന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നപ്പോള്‍ സ്വപ്!ന മജിസ്‌ട്രേറ്റ് കോടതിയോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതില്‍ കോടതി ഇടപെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടലിന് ശേഷം പിന്നീട് പരാതി ഉണ്ടായിട്ടുണ്ടോ എന്ന ചീഫ് ജസ്റ്റിസ് ലളിതിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി.
കേസ് അട്ടിമറിക്കുന്നതിന് കേരള സര്‍ക്കാര്‍ ഒന്നിന് പുറകെ ഒന്നായി വിവിധ ശ്രമങ്ങള്‍ നടത്തിയെന്നും ഇ.ഡി. സുപ്രീം കോടതിയില്‍ ആരോപിച്ചു. കേസ് അന്വേഷിച്ച ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇ.ഡി. രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് എന്ന് കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഇ.ഡിയുടെ ഹര്‍ജിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്. കേസില്‍ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷയും സുപ്രീം കോടതി അംഗീകരിച്ചു.
കേസില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്ന എം ശിവശങ്കറിനും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ ഇ.ഡിയുടെ ഹര്‍ജിയിലെ മറ്റ് എതിര്‍കക്ഷികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചില്ല. അടുത്ത വ്യാഴാഴ്ച ഹര്‍ജിയില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.
കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് പുറമെ, സീനിയര്‍ അഭിഭാഷകന്‍ സി.യു. സിംഗ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. തടസ ഹര്‍ജി നല്‍കിയിരുന്ന എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരാണ് ഹാജരായത്.
https://www.facebook.com/Malayalivartha

























