ഏരുവേശിയില്‍ പിതാവിന് മകന്റെ ക്രൂര മര്‍ദ്ദനം... മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശിയില്‍ പിതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏരുവേശി മുയിപ്പറയിലെ വി.കെ.രാഗേഷാണ് പിതാവ് സി.കെ. ജനാര്‍ദ്ദനനെ ക്രൂരമായി മര്‍ദ്ദിച്ചത്. രണ്ടാഴ്ച്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദ്ദിക്കുന്നതിനിടയില്‍ വീട്ടിലുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമം നടത്തുന്നെങ്കിലും മകന്‍ പിന്മാറുന്നില്ല.
പിതാവിനെ മുറിക്കകത്തേക്ക് തള്ളികൊണ്ടുപോയി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവമാണെങ്കിലും ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ പോലീസ് നടപടിയും മറ്റും ഇതുവരെയും എടുത്തിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം. വീട്ടുകാര്‍ പരാതി നല്‍കാത്തതിനാലാണ് ഇതുവരെയും നടപടിയുണ്ടാകാത്തത്.
https://www.facebook.com/Malayalivartha

























