കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍...

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ മണിലാല്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്.
സ്‌കൂളില്‍ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയില്‍ വച്ച് ഷവര്‍മ വാങ്ങി നല്‍കിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നായിരുന്നു പീഡനം. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha

























