അഴിമതികൾ പുറംലോകം അറിയരുത് ; സിസിടിവി ഉപയോഗശൂന്യം; ഗുരുവായൂർ ക്ഷേത്രത്തിൽ മോഷണം പെരുകുന്നു

കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഗുരുവായൂരിൽ സ്ഥാപിച്ച സിസിടിവി നോക്കുകുത്തിയാക്കി ദേവസ്വം ബോർഡ്. അഞ്ച് കോടി രൂപ ചിലവാക്കി സ്ഥാപിച്ച സിസിടിവി ക്യാമറകൾ വേണ്ടി രീതിയിൽ ഉപയോഗപ്പെടുത്താതെ ദേവസ്വം ബോർഡ് ഒത്തുകളിക്കുന്നതായി ആക്ഷേപം.
അതീവ സുരക്ഷാ മേഖലയായിട്ടും ഈ അനാസ്ഥ തുടരുകയാണ്.
നിരീക്ഷണം നടത്താനുളള സംവിധാനങ്ങൾ ദേവസ്വം ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. സിസിടിവി മോണിറ്ററിംഗിനും മെയിന്റനൻസിനും വേണ്ടി ഇവിടെ ഒരു സംവിധാനവുമില്ല സ്ഥിരം ജീവനക്കാരുമില്ല. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിംഗ് സൊസൈറ്റിക്കാണ് ഇതിന്റെ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. എന്നാൽ നാളിതുവരെ ഇത് പ്രവർത്തിക്കാൻ വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല.
സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ഉദ്യോഗസ്ഥരെ നിയമിച്ചാൽ ക്ഷേത്രത്തിനകത്തു നടക്കുന്ന അഴിമതികളും ക്രമക്കേടുകളും പുറംലോകം അറിയും ഇത് ഒഴുവാക്കാനാണ് ദേവസ്വത്തിലെ ഉന്നതർ സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതു. അതിനാൽ ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്താതെ സ്വന്തക്കാരെ താത്ക്കാലികമായി നിയമിക്കുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ മറവിൽ ദേവസ്വത്തിൽ വൻ അഴിമതികളും നടത്തുന്നു.
ലക്ഷക്കണക്കിന് ഭക്തരാണ് എന്നും ക്ഷേത്രത്തിൽ മോഷണവും പെരുകുന്നുണ്ട് . തുലാഭാരത്തിൽ പണം വെയ്പ്പിക്കുന്ന ഏർപ്പാടിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്നും ക്ഷേത്രത്തിൽ അത് നടക്കുന്നു. ഇത്തരം അഴിമതികൾ തടയാൻ സിസിടിവി വഴി സാധ്യമാണ്. ഇത്ഒക്ക് തന്നെയാണ് സിസിടിവി പ്രയോജനപ്പെടുത്തുന്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോണോ ക്യാമറയോ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ഇത്തരം രംഗങ്ങൾ ഫോണിലോ മറ്റോ പകർത്താനുമാകില്ല.
ക്ഷേത്രത്തിലെ സ്ഥിരം നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടുനൽകാത്തത് കേരളത്തിലെ ഹൈന്ദവ സമൂഹത്തോട് കാണിക്കുന്ന നീതികേടാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























