ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്ത് സംസ്ഥാനത്ത് പാല്‍വില കൂട്ടാനൊരുങ്ങി മില്‍മ... ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് നീക്കം

ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്ത് സംസ്ഥാനത്ത് പാല്‍വില കൂട്ടാനൊരുങ്ങി മില്‍മ. ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് നീക്കം.
2019-ലാണ് മുന്പ് കൂട്ടിയത്. നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു.
വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടുപേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടുംകൂടി കണക്കിലെടുത്താവും അന്തിമതീരുമാനം.
വെറ്ററിനറി സര്‍വകലാശാലാ ഡയറി വിഭാഗത്തിലെയും അമ്പലവയല്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനിലെയും ഓരോപ്രതിനിധികളാണ് സമിതിയിലുള്ളത്. ഈ മാസംതന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്‍ഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടുകയും വില എത്രവരെ കൂട്ടിയാല്‍ ലാഭകരമാകും എന്നതാകും ആരായുന്നത്.
"
https://www.facebook.com/Malayalivartha






















