പിണറായി വിജയന്റെ യൂറോപ്പ് പര്യടനത്തിൽ വിവാദം കൊഴുക്കുന്നു, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിക്നിക്കിന് ചെലവ് 10 കോടിയോളം രൂപ വരുമെന്ന് ആദ്യ സൂചന, യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിക്കാത്തതിൽ കലിതുള്ളി രാജ് ഭവൻ, ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും...!

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടത്തിന്റെ പേരിൽ വിവാദങ്ങൾ പുകയുകയാണ്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനിടയിൽ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാട്ടിലേക്ക് തിരിക്കും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും.
പോയതൊന്നും ഔദ്യോഗികമായി ആരേയും അറിയിക്കാത്ത മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി കൊടുക്കേണ്ടതായി വരും. മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിൽ രാജ് ഭവനും അതൃപ്തി അറിയിച്ചിട്ടുണ്ട്. അതുപോലെ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നും വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ വായിൽ നിന്ന് കേൾക്കാൻ പ്രതിപക്ഷവും കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിക്നിക്കിന് ചെലവ് 10 കോടിയോളം രൂപ വരുമെന്ന് ആദ്യ സൂചന. സംസ്ഥാനത്തെ ഗ്രാൻറ് ഇൻഎയ്ഡ് സ്ഥാപനങ്ങൾക്കും കെ എസ് ആർ ടി സിക്കും നൽകാൻ സർക്കാരിൻ്റെ കൈയിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാതിരിക്കുമ്പോഴാണ് പത്ത് കോടിയോളം രൂപ ചെലവാക്കി കേരള മഹാരാജയും സംഘവും വിദേശത്ത് ചുറ്റി കറങ്ങുന്നത്. മുഖ്യമന്ത്രിയാകട്ടെ മകൾ വീണാ വിജയനും ചെറുമകനും അനുഭവിക്കുന്ന സന്തോഷം കണ്ട് മതിമറക്കുകയാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുബാംഗങ്ങൾക്കുള്ള ചെലവ് സർക്കാരിൽ നിന്നല്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എങ്കിൽ ആരാണ് ഇവരുടെ യാത്രക്കുള്ള ടിക്കറ്റെടുത്തത്? മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബത്തിൻ്റെ യാത്രാചെലവ് വിവാദങ്ങൾ അവസാനിച്ച ശേഷം സർക്കാർ തന്നെ നൽകാൻ നിർബന്ധിതമാകും. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സി പി എം വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ആവശ്യപ്പെട്ടിട്ടണ്ട്. ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്നും വിശദീകരിക്കണം.
തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദർശനത്തിന് വെക്കാൻ സി പി എമ്മിന് സമയം കിട്ടിയില്ല. സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു.വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുട ചക്രവും ഇവിടെ നടപ്പാക്കിയോ.വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിൽ കട്ടകലിപ്പിലാണ് രാജ്ഭവൻ. ഈ നടപടി കീഴ്‌വഴക്കം ലംഘിക്കുന്നതാണ് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്.സാധാരണഗതിയില്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, സര്‍ക്കാരിന്റെ നാഥനായ ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. ഇതാണ് കീഴ്‌വഴക്കം.
എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും യൂറോപ്യന്‍ പര്യടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കണ്ണൂരിലെത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് ഗവര്‍ണറോട് പറഞ്ഞത്.
മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വിദേശ പര്യടനം. യൂറോപ്പിലെ നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്. യൂറോപ്പ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് തിരിക്കും.
തിരിച്ചെത്തുമ്പോൾ വിവാദങ്ങൾക്കെല്ലാം പതിവുപോലെ എന്തെങ്കിലും മുടന്തൻ ന്യായം കണ്ടെത്താൻ പിണറായിക്ക് വലിയ സമയം വേണ്ടിവരില്ല. ഒക്ടോബർ നാലിന് പുലർച്ചെ 3.45ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സംഘം നോർവെയിലേക്ക് യാത്ര തിരിച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യാത്ര മാറ്റിവക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















