മന്ത്രിമാരുടെ ചുറ്റിയടി; പണംപൊടിക്കുന്ന പര്യടനങ്ങള്‍; ബാലനും മുഖ്യനും മറുപടി പറയണം; വിദേശ ടൂറിന്റെ കണക്കുകള്‍പുറത്തുവിടട്ടെയെന്ന് ജനങ്ങൾ; ഉത്തരംമുട്ടിതോടെ കണ്ടംവഴിയോടി സഖാക്കൾ ;യൂറോപ്പ് സന്ദർശന പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും നാളെ നാട്ടിലെത്തും

സംസ്ഥാന മന്ത്രിമാരും, കേരളം ഭരിക്കുന്ന മുഖ്യനും യൂറോപ്യൻ വിദേശ ടൂറിൽ മുടിച്ചത് കോടികളാണെന്ന കണക്ക് ഇന്ന് ഓരോ ജനങ്ങൾക്കും അറിയാം. എന്നാൽ ഇപ്പോൾ വീണ്ടും ചില കേസുകൾ പൊങ്ങുകയാണ്. വിവാദങ്ങൾക്കിടയിലും യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും.
തുടർന്ന് ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. മാത്രമല്ല ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം. ഇന്നലെ വെയിൽസിലെ ഡോക്ടർമാരുമായി മന്ത്രിമാരായ വീണ ജോർജും പി രാജീവും ചർച്ച നടത്തിയിരുന്നു. എന്നാൽ കരമാർഗം മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല.
മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെടുകയും ചെയ്‌തു.
https://www.facebook.com/Malayalivartha






















