കേരളത്തില്‍ നരബലി; ഐശ്വര്യത്തിനും സമ്പത്തിനും രണ്ടു യുവതികളെ കഴുത്തറുത്ത് കൊന്നത് എറണാകുളത്ത്;

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. കേരളത്തില്‍ ഇതുവരെ കേള്‍ക്കാത്ത വാര്‍ത്ത. എര്‍ണാകുളത്ത് കഴിഞ്ഞ മാസം 27ാം തിയതി കാണാതായ യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട കേന്ദ്രീകരിച്ച് രണ്ടു യുവതികളെ നരബലി കൊടുത്തു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടാകുന്നത്. കടവന്തറയില്‍ നിന്ന് കാണാതായ യുവതിയെ കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി ആ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അന്വേഷണം പിന്നീട് പലരുടെയും അറസ്റ്റിന് വഴിവച്ചിരുന്നു, ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് നരബലിയാണെന്ന കാര്യത്തില്‍ വ്യക്തത വന്നത്. മാത്രമല്ല ഇതിനു മുമ്പ് പത്തനംതിട്ടയിലെ രണ്ടു യുവതികളെ ഇത്തരത്തില്‍ നരബലി ചെയ്തതായി കണ്ടെത്തിയത്.കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഈ നരബലി വാര്‍ത്ത.
ഇതുമായി ബന്ധപ്പെട്ട് പത്തനം തിട്ടയിലെ ഒരു വൈദ്യനും ഭാര്യയും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. അതോടൊപ്പം തന്നെ യുവതികളെ നരബലിയ്ക്കായി തിരുവല്ലയിലേയ്ക്ക് കൊണ്ടുപോയ ഏജന്റും പൊലീസ് പിടിയിലായിട്ടുണ്ട്, കേരളത്തില്‍ കേട്ടുകേഴ്വി ഇല്ലാത്തൊരു വാര്‍ത്തയാണിത്. ഇതിനു മുമ്പ് ഇങ്ങനെ ഒരു വാര്‍ത്ത അതായത് സാമ്പത്തീക നേട്ടത്തിന് വേണ്ടിയോ അല്ലെങ്കില്‍ ഐശ്വര്യത്തിനു വേണ്ടിയോ നരബലി കൊടുത്തതായി കേട്ടു കേഴ്വി ഇല്ല ഈ സാഹചര്യത്തിലാണ് ഈ വാര്‍ത്ത കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നത്. ഇപ്പോള്‍ അറസ്റ്റ് രേഘപ്പെടുത്തിയിട്ടില്ല. അതിനു ശേഷം മാത്രമേ പേര് വിവരങ്ങള്‍ പുറത്തുവരികയുള്ളൂ,,,
രണ്ടു പേരും ദമ്പതികളാണ് ആകുടുംബത്തിന് വേണ്ടിയാണ് നരബലി. കാലടിയില്‍ നിന്നാണ് ഒരു യുവതിയെ കൊണ്ടുവന്നത്. പെരുമ്പാവൂരില്‍ നിന്നാണ് ഇതിനായുള്ള യുവതിയെ കൊണ്ടു വന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് യുവതിയെ വൈദ്യര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. യുവതിയെ തെറ്റധരിപ്പിച്ചാണ് പത്തനം തിട്ടയില്‍ കൊണ്ടുവരുന്നത്. അതായത് മറ്റൊരു ആവശ്യം പറഞ്ഞു കൊണ്ടുവന്ന യുവതിയെയാണ് ഇത്തരത്തില്‍ നരഹലി കൊടുത്തിരിക്കുന്നത്.
ഐശ്വര്യത്തിനായുള്ള കുടുംബ പൂജയാണ് അവര്‍ നടത്തിയത്. ആ പൂജയിലാണ് ഈ നരബലി ഉണ്ടായത്. കാലടിയില്‍ നിന്നും യുവതിയെ എത്തിച്ച ശേഷം മറ്റൊരു യുവതിയെയും ഇത്തരത്തില്‍ നരബലി കൊടുത്തിരുന്നു..പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കാലടിയില്‍ നിന്ന് യുവതിയെ തിരുവല്ലയിലേക്ക് കൊണ്ടുപോകുന്നത് ഇതിന് ശേഷമാണ്.
കാലടി സ്വദേശിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സെപ്തംബര്‍ 27 ന് കടവന്ത്രയില്‍ നിന്ന് പൊന്നുരുന്നി സ്വദേശിയായ സ്ത്രീയെ ഇതേ പോലെ തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഈ സ്ത്രീയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന് പിന്നാലെ പോയ പൊലീസ് അന്വേഷണം തിരുവല്ലയിലാണ് ചെന്ന് നിന്നത്.
https://www.facebook.com/Malayalivartha






















