'അവരുടെ സ്വന്തം ശരീരം എന്ത് ചെയ്യണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യം,അവരുടെ ഇഷ്ടം അതിൽ കയറി അഭിപ്രായം പറയാൻ നമ്മൾ ഒക്കെ ആരാണ്? ഇനി നയൻതാരയുടെ കാര്യം അവർ കല്യാണം കഴിച്ചാലും,കല്യാണം കഴിക്കാതെ ഇരുന്നാലും,കല്യാണത്തിന് മുന്നേ പെറ്റാലും, കല്യാണം കഴിഞ്ഞു പെറ്റാലും ഇനി അഥവാ പെറാതെ ഇരുന്നാലും...' വൈറലായി കുറിപ്പ്

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹം ജൂണിലായിരുന്നു കഴിഞ്ഞത്. ഇരുവരുടെയും വിവാഹവും ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ട്വിറ്ററിലൂടെ ഇരുവരും ഞങ്ങൾക്ക് മക്കൾ പിറന്നു എന്ന സന്തോഷവാർത്ത അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയതോടെ വൈറലായി മാറുകയായിരുന്നു. സംഭവം വിവാദങ്ങൾക്കും വഴിവച്ചു എന്നുമാത്രമല്ല വ്യക്തിഹത്യ ചെയ്യുന്നവിധത്തിലുള്ള കമന്റുകളിലേക്കും എത്തിച്ചേർന്നു. എന്നാൽ നിരവധിപേരാണ് ഇതിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അച്ചു വിപിൻ എന്ന യുവാവ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇതിനോട് വിയോജിപ്പുകളുണ്ടാകാം. എനിക്കവരോട് ഒന്നേപറയാനുള്ളൂ. നമ്മളോട് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാതിരിക്കുക. ഈ ശീലം നമ്മുടെ നാട്ടിൽ മാത്രമേ ഇത്ര അധികമായുള്ളു അത് മനസ്സിലാകണമെങ്കിൽ ഒരിക്കലെങ്കിലും ഏതെങ്കിലും പാശ്ചാത്യൻ രാജ്യത്തിൽ കുറച്ചുനാൾ ജീവിച്ചാൽ മതി. അവിടെ കിട്ടുന്ന ഹ്യുമാനിറ്റി, പേർസണൽ ഫ്രീഡം എല്ലാം വ്യത്യസ്തരായ മനുഷ്യരെ അംഗീകരിക്കാനും ഉൾകൊള്ളാനും കഴിയുന്ന വിധത്തിലാണ് അല്ലാതെ ഒളിഞ്ഞുനോക്കാനുള്ളതല്ല. ഇതാണ് പോസ്റ്റ്. "നയൻതാര വാടക ഗർഭ ധാരണത്തിലൂടെയാണ് അമ്മയായത്.
അയിന്? പ്രിയങ്ക ചോപ്രയും വാടക ഗർഭ ധാരണത്തിലൂടെ ആണ് അമ്മയായത്. അയിന്? സിനിമ നടി മൈഥിലിയുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസമായുള്ളൂ അപ്പഴേക്കും നിറവയറിൽ ഫോട്ടോ ഷൂട്ട്. അയിന്? ആലിയ ബട്ടിന്റെ വയർ കണ്ടില്ലെ, ഇവളൊക്കെ കല്യാണത്തിന് മുന്നേ തന്നെ ഗർഭിണി ആയി കാണും. അയിന്? സിനിമ നടി മീനയുടെ ഭർത്താവ് മരിച്ചിട്ട് അധികം ആയില്ല അപ്പഴേക്കും അവള് തുള്ളിച്ചാടി നടക്കുന്നത് കണ്ടില്ലേ.... അയിന്? സാനിയ ഇയ്യപ്പൻ ഏതോ ചെക്കന്റെ കൂടെ മാലദ്വീപിൽ കറങ്ങാൻ പോയിരിക്കുന്നു. അയിന്? മോഹൻലാൽ വിഗ് ആണ് വെച്ചിരിക്കുന്നത് അതയാളുടെ ഒറിജിനൽ മുടിയൊന്നുമല്ലന്നു കണ്ടാൽ അറിഞ്ഞൂടെ... കഴിഞ്ഞോ??????? കഴിഞ്ഞെങ്കിൽ ഞാൻ ഒന്ന് പറഞ്ഞോട്ടെ ...
ഈ പറഞ്ഞ ആളുകൾ എങ്ങനെ നടന്നാലും നിങ്ങൾക്കൊക്കെ എന്താണ് ഹേ നഷ്ടം!! അവരുടെ സ്വന്തം ശരീരം എന്ത് ചെയ്യണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യം,അവരുടെ ഇഷ്ടം അതിൽ കയറി അഭിപ്രായം പറയാൻ നമ്മൾ ഒക്കെ ആരാണ്? ഇനി നയൻതാരയുടെ കാര്യം അവർ കല്യാണം കഴിച്ചാലും,കല്യാണം കഴിക്കാതെ ഇരുന്നാലും,കല്യാണത്തിന് മുന്നേ പെറ്റാലും, കല്യാണം കഴിഞ്ഞു പെറ്റാലും ഇനി അഥവാ പെറാതെ ഇരുന്നാലും നിങ്ങൾക്കൊക്കെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ സാമ്പത്തിക നഷ്ടമോ ഉണ്ടാകുന്നുണ്ടോ?
ഏയ്.... ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്,അതൊന്നും ഞങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല..എന്നാലും ഇത്തരത്തിൽ ഉള്ള പോസ്റ്റൊക്കെ കാണുമ്പോ മനസ്സിലുള്ള വ്രണം അറിയാതെ പുറത്ത് ചാടുo മാത്രല്ല അവരുടെ പോസ്റ്റിന്റെ അടിയിൽ പോയി നാല് തെറി അവരെ വിളിച്ചില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല... നമ്മളൊക്കെ മലയാളികൾ അല്ലെ ഇതൊക്കെ നമ്മടെ സംസ്കാരത്തിന് യോചിച്ചതല്ല.
ദേ ദതാണ്....
Typical Mallu Thinking
മറ്റുള്ളവർക്കു എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകുന്നത് കാണുമ്പഴൊ,അവരുടെ ലൈഫിൽ എന്തെങ്കിലും സന്തോഷം വരുമ്പോൾ അതറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കു വെക്കുന്നത് കാണുമ്പഴൊ, കല്യാണം കഴിക്കാതെ ഒരു സ്ത്രീയോ പുരുഷനോ അവർക്ക് ഇഷ്ടമുള്ള ആളോടൊപ്പം സമാധാനത്തോടെ നടക്കുന്നത് കാണുമ്പഴൊ ഉള്ള മലയാളികളുടെ ഒരു തരം "കണ്ണുകടി" അല്ലെങ്കിൽ "ചൊറിച്ചിൽ" അത്രേ ഉള്ളു....
ഇതിനൊന്നും പ്രത്യേകിച്ച് മരുന്നില്ല
ആശംസകൾ
#Nayanthara
Enjoy your motherhood
അച്ചു വിപിൻ
https://www.facebook.com/Malayalivartha






















