മയക്കുമരുന്നുകൾ വിറ്റഴിക്കുന്നത് കേരളത്തിനെതിരെയുള്ള യുദ്ധം തന്നെയാണ്; ഒരു പക്ഷേ അടുത്ത തലമുറയ്ക്കും ഭാരതത്തിനും ലോകത്തിനും എതിരെയുള്ള യുദ്ധം; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

മയക്കുമരുന്നുകൾ വിറ്റഴിക്കുന്നത് കേരളത്തിനെതിരെയുള്ള യുദ്ധം തന്നെയാണ്. ഒരുപക്ഷേ അടുത്ത തലമുറയ്ക്കും ഭാരതത്തിനും ലോകത്തിനും എതിരെയുള്ള യുദ്ധം. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഇത് കേരളത്തിനെതിരെയുള്ള യുദ്ധം. മയക്കുമരുന്നുകൾ വിറ്റഴിക്കുന്നത് കേരളത്തിനെതിരെയുള്ള യുദ്ധം തന്നെയാണ്. ഒരു പക്ഷേ അടുത്ത തലമുറയ്ക്കും ഭാരതത്തിനും ലോകത്തിനും എതിരെയുള്ള യുദ്ധം. കഴിഞ്ഞു പോയത് മാനസിക ആരോഗ്യ ദിനം. എല്ലാവർക്കും മാനസികാരോഗ്യം എന്ന് ചുരുക്കി പറയാവുന്ന തീം ആണ് ഈ കൊല്ലത്തെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് മയക്കുമരുന്നുകളുടെ ദുരുപയോഗം തന്നെയാണ്.
കഞ്ചാവും മറ്റ് സിന്തറ്റിക് മയക്കു മരുന്നുകളും ഉപയോഗിക്കുന്നതിൻറെ തോതിൽ കേരളം മറ്റ് സംസ്ഥാനങ്ങൾ ഒട്ടും പിന്നിൽ അല്ല. ഇപ്പോൾ പിടിച്ചുനിർത്തിയാൽ ഒരുപക്ഷേ കേരളം രക്ഷപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം മയക്കുമരുന്നിനെതിരെയുള്ള യുദ്ധത്തിൽ മുൻപന്തിയിൽ നിൽക്കും. അടുത്ത ഒരു കൊല്ലവും തുടർന്നുള്ള കൊല്ലങ്ങളിലും. പഠനങ്ങൾ വിശകലനങ്ങൾ പ്രവർത്തനങ്ങൾ യുദ്ധം ആരംഭിക്കുന്നു. ദി വാർ ഈസ് ഓൺ!
https://www.facebook.com/Malayalivartha






















