ഇന്ന് വരില്ല ഇനി കുറച്ച് ദുബായ് യാത്ര....കേരളത്തിൽ എത്താൻ വൈകും... നോർവെ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ 13ന് പുലർച്ചെ സംസ്ഥാനത്ത് തിരിച്ചെത്തുമാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ യാത്രാപദ്ധതിയിലാണ് മാറ്റം വരുത്തിയത്.... യുഎഇ കൂടി സന്ദർശിച്ച ശേഷം 15ന് പുലർച്ചയാകും മുഖ്യമന്ത്രിയും കുടുംബവും എത്തുക..

നോർവെ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ 13ന് പുലർച്ചെ സംസ്ഥാനത്ത് തിരിച്ചെത്തുമാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ യാത്രാപദ്ധതിയിലാണ് മാറ്റം വരുത്തിയത്. യുഎഇ കൂടി സന്ദർശിച്ച ശേഷം 15ന് പുലർച്ചയാകും മുഖ്യമന്ത്രിയും കുടുംബവും എത്തുക. സ്വകാര്യ സന്ദർശനത്തിനാണ് യുഎഇയിലേക്ക് പോകുന്നതെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര പ്രഖ്യാപിച്ച ദിവസം മുതൽ വിവാദമായിരുന്നു. പിന്നീട് യാത്ര നടത്താനിരുന്ന ദിവസമായിരുന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. തുടർന്ന് ഫിൻലാൻഡ് യാത്ര റദ്ദാക്കിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി നോർവ്വേയിലേക്ക് തിരിച്ചു. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടാതെ പിണറായി വിജയന്റെ കുടുംബവും യാത്രയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. നിലവിൽ ലണ്ടനിലാണ് മുഖ്യമന്ത്രിയും കുടുംബവുമുള്ളത്.
https://www.facebook.com/Malayalivartha






















