കണ്ണൂരില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു മരണം... ഒരാളെ രക്ഷപ്പെടുത്തി, പാലം നിര്‍മാണത്തിനുള്ള ഇരുമ്പ് സാധനങ്ങളുമായി കര്‍ണാടകയില്‍ നിന്നു കണ്ണൂരിലേക്കു വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്

കണ്ണൂരില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു മരണം... ഒരാളെ രക്ഷപ്പെടുത്തി, പാലം നിര്‍മാണത്തിനുള്ള ഇരുമ്പ് സാധനങ്ങളുമായി കര്‍ണാടകയില്‍ നിന്നു കണ്ണൂരിലേക്കു വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡില്‍ ആശ്രമം കവലയിലാണ് അപകടം. തമിഴ്‌നാട് സ്വദേശിയായ ആളാണ് മരിച്ചത്. ഏഴരയോടെയാണ് ചുരത്തിലെ വളവില്‍ നിയന്ത്രണം വിട്ട ലോറി താഴേക്ക് മറിഞ്ഞത്. ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നു.
അതേസമയം കണ്ണൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം. നടാല്‍ ഒ.കെ യു.പി സ്‌കൂളിന് സമീപത്തായി നടുക്കണ്ടി വീട്ടില്‍ ഉത്തമന്റെ മകന്‍ അമല്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11നാണ് അപകടം നടന്നത്.
പരുക്കേറ്റ സുഹൃത്ത് വൈഷ്ണവി(19)നെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബൈക്കില്‍ നിന്നും തെറിച്ചുവീണ അമലിന്റെ ശരീരത്തില്‍ ലോറി കയറുകയും അമല്‍ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയാണ് നിന്നത്. അമല്‍ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമല്‍ ജെ.സി.ബി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha























