രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനിയുടെയും രവിചന്ദ്രന്റെയും മോചനത്തിനുവേണ്ടിയുള്ള അപേക്ഷയെ പിന്തുണച്ച് തമിഴ്നാട് സര്‍ക്കാര്‍

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനിയുടെയും രവിചന്ദ്രന്റെയും മോചനത്തിനുവേണ്ടിയുള്ള അപേക്ഷയെ പിന്തുണച്ച് തമിഴ്നാട് സര്‍ക്കാര്‍.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 2018 ല്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തമിഴ്നാട് .
2018 സെപ്റ്റംബര്‍ ഒന്‍പതിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളുടെ ദയാഹര്‍ജി പരിഗണിച്ചതായും ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ജീവപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശിപാര്‍ശ സെപ്റ്റംബര്‍ 11 ന് അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ക്ക് അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍ ഇന്നുവരെ ഇതില്‍ തീര്‍പ്പുണ്ടായിട്ടില്ല.
നിലവില്‍ നളിനിയും രവിചന്ദ്രനും തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
അതേസമയം കേസിലെ പ്രതിയായിരുന്ന പേരറിവാളനെ വിട്ടയച്ചതിനു ശേഷമാണ് തങ്ങളേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനിയും രവിചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha























