വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി; കന്നുകാലികളെ ആക്രമിച്ച കടുവയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ല, കടുവ ആക്രമിച്ചത് 9 വളർത്തുമൃഗങ്ങളെ! മേഖലയിൽ സ്ഥാപിച്ചിട്ടുള്ളത് മൂന്നു കൂടുകൾ, ഭീതിയിൽ പ്രദേശവാസികൾ

വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങിയതായി റിപ്പോർട്ട്. കന്നുകാലികളെ ആക്രമിച്ചുതായി കണ്ടെത്തി. പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായി തന്നെ കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും കടുവ ചീരാലിലെത്തിയിരിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. രണ്ട് വളർത്തുമൃഗങ്ങളെ കൂടി ആക്രമിക്കുകയുണ്ടായി. ഇതോടെ 9 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചിരിക്കുന്നത്. ജനങ്ങൾ വളരെ ഭീതിയിലാണ് കഴിയുന്നത്. മൂന്നു കൂടുകളാണ് മേഖലയിൽ സ്ഥാപിച്ചിട്ടുള്ളത്. 16 നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ കടുവയെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണ്ടർമലയിൽ കടുവയിറങ്ങിയത്. രണ്ട് മണിയോടെയാണ് കടുവ എത്തി മൃഗങ്ങളെ ആക്രമിച്ചത്. കണ്ടർമല വേലായുധൻ്റെയും കരുവള്ളി ജെയ്സിയുടെയും കന്നുകാലികളെ കടുവ ആക്രമിക്കുകയുണ്ടായി. കഴിഞ്ഞ 20 ദിവസങ്ങളിലായി കടുവ ഭീതിയിലാണ് ഈ പ്രദേശവാസികൾ. സ്കൂൾ വിദ്യാർത്ഥികളാണ് കൈലാസം കുന്നിൽ കടുവയെ കണ്ടത് തന്നെ. മേഖലയിൽ 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികൾ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്റ്റർ നിർദേശം നൽകിയിരുന്നു. കടുവയുടെ സാന്നിധ്യം തിരിച്ചറിയാൻ മേപ്പാടി റെയ്ഞ്ചിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതാണ്.
അതേസമയം സാധാരണ ഗതിയിൽ രാത്രിയിലാണ് കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ പകൽ നാലേമുക്കാലോടെയാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കി. അധികൃതർ കടുവയെ പിടിച്ചില്ലെങ്കിൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ അനിശ്ചിത കാലം സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം എന്നത്. പത്ത് വയസ് പ്രായം തോന്നിക്കുന്ന ആൺ കടുവയാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. വനം വകുപ്പിൻ്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ നിന്ന് കടുവയുടെ പല്ലിന് പരിക്കുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കടുവയെ പിടികൂടാൻ മൂന്ന് കൂടുകളാണ് മേഖലയിൽ സ്ഥാപിച്ചത്. 5 ഫോറസ്റ്റ് സ്‌റ്റേഷനുകളിൽ നിന്നായി നൂറിലേറെ വനപാലകരെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























