കേരളത്തിൽ അധികാരം പിടിക്കണം; ദൃഢനിശ്ചയത്തോടെ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം; സംസ്ഥാനത്തെ ബിജെപി പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയായ കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപി

ബിജെപി കോര്‍ കമ്മിറ്റിയില്‍ സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയെന്ന നിർണ്ണായക വിവരം ഇന്ന് രാവിലെയോടെ പുറത്ത് വരികയാണ് . ബിജെപിയുടെ മുൻ എം പി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ സുരേഷ് ഗോപി മറ്റു സ്ഥാനങ്ങൾ ഒന്നും ഇല്ലാതെ നിൽക്കുകയായിരുന്നു . ഇതിനടിയിലാണ് അദ്ദേഹത്തെ കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി എന്ന വിവരം വന്നിരിക്കുന്നത്. കേരളത്തില്‍ ബിജെപി മുന്നേറുക എന്നതാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സുരേഷ് ഗോപിയെന്ന താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ ശക്തി പ്രാപിക്കുക എന്ന ലക്ഷ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് കുറെ കാലമായി ഉള്ളതാണ്.
എന്നാൽ കേന്ദ്രത്തിന്റെ ആ താല്പര്യത്തിന് എതിരായി നിന്നത് മറ്റാരുമല്ല സുരേഷ് ഗോപി തന്നെയായിരുന്നു.എന്നാൽ ഇപ്പോൾ ഇതാ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് . സാധാരണയുള്ള പതിവ് നടപടികളെ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത് . പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രമേ സാധാരണ കോർ കമ്മിറ്റിയിൽ വരുകയുള്ളൂ. ഇങ്ങനത്തെ പതിവാണ് പാർട്ടിക്കുള്ളത് . താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്.
പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊക്കെ സുരേഷ് ഗോപി ഒഴിഞ്ഞു മാറുകയായിയുരുന്നു. എന്നാൽ അപ്പോഴൊക്കെ തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. എന്നാൽ ഇപ്പോൾ ഇതാ നിർണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് . . സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.
അതിലേക്കാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മറ്റ് പദവികളും ഇല്ലാതെ സുരേഷ് ഗോപി എത്തുന്നത്. കേന്ദ്രത്തിന്റേത് വളരെ അസാധാരണ നടപടിയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതൊരു തുടക്കം മാത്രമായി കാണാമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന. അടുത്ത് തന്നെ സുരേഷ് ഗോപിയെ തന്നെ പാര്‍ട്ടിയുടെ മറ്റൊരു സ്ഥാനം കൂടി എത്താനുള്ള സാധ്യതയുണ്ട്.
പക്ഷേ, സുരേഷ് ഗോപി എത്രത്തോളം സജീവമായ പാര്‍ട്ടിയുടെ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നുള്ളതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീട് കയറല്‍ അടക്കം നടത്തണമെന്ന് നദ്ദ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയത് നല്ല റിപ്പോര്‍ട്ടുകളല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളി വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ്. ഈ കാര്യം ഒരു വിഭാഗം പ്രധാനമന്ത്രിയടക്കമുള്ളവരോട് പറഞ്ഞു . നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തി പ്രധാനമന്ത്രി അറിയിച്ചു .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഒരു സീറ്റിലും ബിജെപി തോറ്റു. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും കുറഞ്ഞു. സംസ്ഥാന അധ്യക്ഷനും മകനുമടക്കം വിവാദങ്ങളില്‍ ഉൾപ്പെടുന്ന സാഹചര്യമുണ്ടായി. പാർട്ടിക്കുള്ളിലുള്ളവർ തുടങ്ങിയ ഘടകങ്ങള്‍ ദേശീയ അധ്യക്ഷന്‍ പരിശോധിക്കും.
https://www.facebook.com/Malayalivartha























