ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: 1.25 കോടിയുടെ സ്വര്‍ണ്ണം പിടികൂടി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചെന്നൈയിൽ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ 1.25 കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. മാത്രമല്ല 2.8 കിലോ സ്വർണ്ണമാണ് പിടികൂടിയത്.
അതേസമയം തന്നെ 14 ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും കസ്റ്റംസ് ഇതിനോടൊപ്പം കണ്ടെടുത്തു. കൂടാതെ 66 സ്വർണ്ണ അച്ചുകൾ, സ്വർണ്ണം കടത്താൻ ശ്രമിച്ച ആപ്പിൾ എയർപോഡ് പ്രോ എന്നിവയും കണ്ടെടുത്തു. നിലവിൽ മൂന്ന് പേരും 2.605 കിലോഗ്രാം വീതം ഭാരമുള്ള സ്വർണ്ണമാണ് എയർപോഡ് വഴി കടത്താൻ ശ്രമിച്ചത്.
ഇത് കൂടാതെ കഴിഞ്ഞ ദിവസവും കസ്റ്റംസ് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച മുന്ന് പേർ പിടിയിലായിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് പ്രതികൾ സ്വർണ്ണം കടത്തിയത്. 240 ഗ്രാം വീതം സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha























