Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

രണ്ടാഴ്ച മുമ്പ് ഭീതിപ്പെടുത്തുന്ന ആ 'ശബ്ദം' ലൈലയും, ഭഗവൽ സിംഗും ഭയന്നത് നടന്നു: ജോസേട്ടന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് നടുക്കുന്ന പല കാഴ്ചകളും...

18 OCTOBER 2022 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ഇലന്തൂരിലെ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗ് ലൈല ദമ്പതികളുടെ വീട്ടിൽ നിന്ന് രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പ്  തട്ട് വൃത്തിയാക്കുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസി ജോസ്. മച്ചിട്ട വീടിന് മുകളിൽ മാറാല അടിക്കുമ്പോൾ ഉണ്ടാകുന്ന പോലെ ഉള്ള ശബ്ദമാണ് താൻ കേട്ടതെന്നും, ഫർണിച്ചറുകൾ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടതായും ജോസ് പറയുന്നു. നരബലി വാർത്ത പുറത്ത് വരും മുമ്പ് നടന്ന സംഭവമായതിനാൽ തനിക്ക് അപ്പോഴൊന്നും ഒരു സംശയവും തോന്നിയിരുന്നില്ല.

പക്ഷെ ഇപ്പോഴത്തെ സംഭവങ്ങളുമായി കൂട്ടിച്ചേർക്കുമ്പോൾ അത് നരബലി നൽകിയ സ്ത്രീയെ വെട്ടിനുറുക്കിയ ശബ്ദമാകാമെന്ന് ജോസ് പറയുന്നു. പകൽ സമയമായിരുന്നു ഈ ശബ്ദം കേട്ടത്. അടുത്ത ദിവസം തന്നെ വീടിന് ഷീറ്റ് ഇടാൻ മെഷർമെൻറ് എടുക്കുന്നുണ്ടായിരുന്നു. അപ്പോഴും ഒരു സംശയത്തിനും ഇടനൽകാതെ ഭഗവൽ സിംഗ് സംസാരിച്ചിരുന്നു. ഇരട്ട നരബലിയിൽ പ്രതികളെ കുടുക്കാൻ ഏറെ നിർണായകമായത് ജോസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു.

വീട്ടിലെ സി.സി.ടി.വി. പ്രവർത്തിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഭഗവൽ സിങ്ങിന്റെ അയൽവാസി നെടുംകല്ലേൽ ജോസിന്റെ മൊബൈലിലേക്ക് പോലീസ് വിളിച്ചുചോദിച്ചത്. ഞായറാഴ്ചയായിരുന്നു കൊച്ചി പോലീസിന്റെ ഈ വിളിയെത്തിയത്. ഒരു കേസ് അന്വേഷണത്തിനാണ് വിളിച്ചതെന്ന് പറഞ്ഞായിരുന്നു വിളി. അടുത്ത വീട്ടിലെ ഭഗവൽ സിങ് എന്ന ബാബുവാണ് നമ്പർ തന്നതെന്ന് പോലീസും അറിയിച്ചു. അന്ന് ഉച്ചയ്ക്ക് ജോസ് തോമസിനെ കടവന്ത്ര സി.ഐ ഫോണില്‍ വിളിച്ച്‌ സി.സി ടിവി ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

 

അസ്വാഭാവികമായി പോലീസിന്‍റെ വിളി വന്നതോടെ ജോസ് സിംഗിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. സ്ത്രീകളെ കാണാതായ സംഭവത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ പ്രതി മുമ്പ് തിരുമ്മല്‍ ചികിത്സയ്ക്ക് വന്നിട്ടുണ്ടെന്നായിരുന്നു മറുപടി. ജോസ് തോമസിന്‍റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളെക്കുറിച്ച്‌ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ താന്‍ കുടുങ്ങുമെന്ന് ഭഗവല്‍ സിംഗ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് സി.സി ടിവി ദൃശ്യങ്ങളെക്കുറിച്ചായി സിംഗിന്‍റെ സംശയങ്ങള്‍.

റോഡിന് മുന്നിലൂടെയുള്ള ഭാഗത്ത് എത്ര ദൂരത്തിലെ ദൃശ്യങ്ങള്‍ പതിയുമെന്നും വാഹനത്തിന് ഉള്ളിലിരിക്കുന്നവരുടെ ദൃശ്യങ്ങള്‍ പതിയുമോ എന്നും സിംഗ് ചോദിച്ചു. ഈ സമയമൊന്നും യാതൊരു പരിഭ്രമവും സിംഗ് കാണിച്ചില്ലെന്ന് ജോസ് പറഞ്ഞു. പ്രദേശത്തു നിന്ന് നേരത്തെ കാണാതായ പോത്തിനെ മോഷ്ടിച്ചവരെ ജോസിന്‍റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയതിനെക്കുറിച്ച്‌ തമാശയോടെ പറഞ്ഞാണ് പിരിഞ്ഞത്.

അന്നുരാത്രി 10.30ന് ആറന്മുള എസ്.ഐയും സംഘവും ജോസിനെ ഫോണില്‍ വിളിച്ച ശേഷം സ്ഥലത്തെത്തി. സംശയമുണ്ടാകാതെ സിംഗിന്‍റെ വീട്ടുപരിസരം നീരീക്ഷിച്ചശേഷം മടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടോടെ മഫ്തിയിലെത്തിയ കടവന്ത്ര പോലീസ് നാലുമണിക്കൂറോളം സിംഗിനെയും ഭാര്യ ലൈലയെയും ചോദ്യം ചെയ്തശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി. നരബലി നടത്തിയതും മൃതദേഹങ്ങള്‍ കഷണങ്ങളാക്കി കുഴിച്ചിട്ടതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇരുവരും അന്നുതന്നെ പോലീസിനോട് വ്യക്തമായി പറഞ്ഞിരുന്നു.

 

ഷാഫി സ്‌കോര്‍പ്പിയോ വാഹനത്തില്‍വരുന്ന ദൃശ്യങ്ങള്‍ ജോസിന്‍റെ വീട്ടിലെ സി.സി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതായിരുന്നു കേസിൽ ഏറെ നിർണായകമായത്. ഇതോടെ ഷാഫിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മിസ്സിംഗ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. ഈ സമയം തന്നെ പോലീസ് വീട്ടിൽ എത്തിയ ആശങ്ക പങ്കുവയ്ക്കാൻ ലൈല തുരുതുരെ ഷാഫിയുടെ ഫോണിൽ കോൾ വിളിച്ചതോടെ നരബലിയുടെ ചുരുളഴിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends