മുഖ്യമന്ത്രിക്ക് അദാനിയെ പേടി..! വിഴിഞ്ഞം സമരം ഈ നിലയിലാവാനുള്ള കാരണക്കാരൻ മുഖ്യൻ തന്നെ..!സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്നം..മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്നം? വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം

വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്നും സതീശൻ ചോദിച്ചു. സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്നം.മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്നം? വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം. തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ട്.
അത് പരിഹരിക്കാൻ പ്രത്യേക പദ്ധതി വേണമെന്നും വി ഡി സതീശൻ പറഞ്ഞു.കൂടാതെ ദയാബായിയോട് സർക്കാർ കാണിക്കുന്നത് കൊടും ക്രൂരത.സമരക്കാരുടെ ആവശ്യം നേരെ പഠിക്കാൻപോലും അവർ തയ്യാറല്ല.എത്രയും വേഗം തീരുമാനം കൈക്കൊള്ളണം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























