33 ലക്ഷത്തിന്റെ സ്വര്‍ണം ക്യാപ്‌സ്യൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു, നെടുമ്പാശ്ശേരി വിമാനത്താവളം വഴി 902 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ,

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അന്‍സാര്‍ എന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 33 ലക്ഷത്തിന്റെ സ്വർണം ഇയാൾ കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്. 902 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.
കഴിഞ്ഞ ദിവസവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. സ്വര്‍ണം പേസ്റ്റാക്കി ഗുളികയുടെ രൂപത്തില്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. അഞ്ച് കാപ്‌സ്യൂളുകളാണ് ഉണ്ടായിരുന്നത്. ദുബൈയില്‍നിന്ന് എത്തിയ ആബിദ് എന്നയാളില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha























