അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി.
ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ യുക്തിവാദി സംഘം നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേതുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി.അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരായ നിയമം ഉടന്‍ തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
മതവിശ്വാസിയാകുന്നത് അന്ധ വിശ്വാസമല്ല. ശാസ്ത്ര യുഗത്തില്‍ ശാസ്ത്രത്തെ അംഗീകരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.ഇരകളുടെ ജീവിക്കാനുള്ള അവകാശം പോലും അന്ധവിശ്വാസത്തിന്റെ പേരില്‍ ലംഘിക്കപ്പെട്ടു. ഇത്തരത്തിലുളള കുറ്റകൃത്യത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്.
അന്ധവിശ്വാസം തിരികെ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു. അന്ധവിശ്വാസവും അനാചാരവും എതിര്‍പ്പെടേണ്ടതാണെന്നും പിണറായി വിജയന്‍ .
"
https://www.facebook.com/Malayalivartha























