ഇനി അവിടെ നിന്നാൽ ഹിന്ദി വാല ഡോക്ടർ മൂക്കിടിച്ച് പരത്തുമെന്ന് ഭയന്ന്, നിലവിളിച്ചുകൊണ്ട് ലോലേട്ടൻ പുറത്തേക്കോടി; "പാരസെറ്റമോളിന് ഹിന്ദി വാക്കില്ലാന്ന് ഈ മറുതായോടാരെങ്കിലും പറഞ്ഞു കൊടുക്കടെയെന്ന് ലാലേട്ടൻ ബ്ലഡി ഫൂൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു; രാഷ്ട്ര ഭാഷ ഡോക്ടർ കീ ജയ്; പരിഹാസവുമായി ഡോ :സുൽഫി നൂഹു

എം ബിബിഎസ് പഠനം ഹിന്ദിയിലാക്കണമെന്ന പരാമർശം ഈ ഇടയ്ക്ക് വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ : സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഹിന്ദി മീഡിയം ഡോക്ടർ -കിലുക്കം സ്റ്റൈൽ ! ജനുവരി മാസത്തെ ഒരു തണുത്ത പ്രഭാതം. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ഹിന്ദി മീഡിയം എംബിബിഎസ് ഡോക്ടർ ഡ്യൂട്ടിയിൽ ഹാജർ. കടുത്ത പനിയും തലവേദനയും ശരീരവേദനയുമായി അത്യാഹിത വിഭാഗത്തിൽ ഏതാണ്ട് അവശനായിയെത്തിയ പാവം മലയാളി 'ലോലൻ' രോഗി.
അത്യാവിശ്യം ഇംഗ്ലീഷും തമിഴും മലയാളവും അറിയാമെങ്കിലും പൊടി പോലും ഹിന്ദി അറിയാത്ത ഒരു ബ്ലഡി ഫൂൾ. രോഗവിവരം പറഞ്ഞതിന് ശേഷം തലവേദനയ്ക്കും പനിക്കുമായി പാരസെറ്റമോൾ കഴിച്ചുവെന്ന് നമ്മുടെ ലോലേട്ടൻ തളർന്ന ശബ്ദത്തിൽ പറഞ്ഞുവച്ചു. പാരസെറ്റമോളിന് ഹിന്ദി അർത്ഥം മനസ്സിലാകാതെ ഡോക്ടർ ലാലേട്ടനെ തുറിച്ചു നോക്കി.
"തും മുച്ച്സെ ച്ഛഗടാ കരേഗാ"? ഹിന്ദി വാല ഡോക്ടർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. നമ്മുടെ ലോലേട്ടൻ ശക്തമായി വിറയ്ക്കാൻ തുടങ്ങി. പനിയുടെ വിറയിലാണോ ഭയം കൊണ്ടുള്ള വിറയലാണോയെന്ന് തിരിച്ചറിയാൻ പറ്റാത്ത വല്ലാത്ത ഒരവസ്ഥ. ഇനി അവിടെ നിന്നാൽ ഹിന്ദി വാല ഡോക്ടർ മൂക്കിടിച്ച് പരത്തുമെന്ന് ഭയന്ന്, നിലവിളിച്ചുകൊണ്ട് ലാലേട്ടൻ പുറത്തേക്കോടി. "പാരസെറ്റമോളിന് ഹിന്ദി വാക്കില്ലാന്ന് ഈ മറുതായോടാരെങ്കിലും പറഞ്ഞുകൊടുക്കടെയെന്ന് ലൊലേട്ടൻ ബ്ലഡി ഫൂൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു. -രാഷ്ട്ര ഭാഷ ഡോക്ടർ കീ ജയ് !-
https://www.facebook.com/Malayalivartha























