തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്.... ഇന്നലെയായിരുന്നു ഈ പ്രഖ്യാപനം നടന്നത്... കാരണം ഇത്

ശനിയും ഞായറുമുള്ള അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ എല്ലാവർക്കും തിങ്കളാഴ്ചയോട് പരക്കെ വെറുപ്പാണ്. അതിനാലാണ് ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ മനസ് വായിച്ച റെക്കോർഡ് എന്ന തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























