ഒഴിവായത് വന്‍ ദുരന്തം.... കോതമംഗലത്ത് ഗ്യാസ് നിറയ്ക്കാനായി എത്തിയ ഒമ്‌നി വാനിന് പമ്പില്‍ വച്ച് തീപിടിച്ചു... പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി

ഒഴിവായത് വന്‍ ദുരന്തം.... കോതമംഗലത്ത് ഗ്യാസ് നിറയ്ക്കാനായി എത്തിയ ഒമ്‌നി വാനിന് പമ്പില്‍ വച്ച് തീപിടിച്ചു... ഇന്നലെ രാവിലെ കുരൂര്‍ പാലത്തിന് സമീപത്തെ പമ്പിലെത്തിയ വാനിനാണ് തീപിടിച്ചത്.
ഉടനടി പെട്രോള്‍ പമ്പിലുള്ളവര്‍ ചേര്‍ന്ന് വാന്‍ പുറത്തേക്ക് തള്ളി മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്.
അതേസമയം അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചെങ്കിലും വാന്‍ കത്തിയമര്‍ന്നിരുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കോതമംഗലം സ്വദേശി രാജുവിന്റെ ഒമ്‌നി വാനാണ് കത്തിയമര്‍ന്നത്.
https://www.facebook.com/Malayalivartha























