ഉപദേശിക്കാനെത്തി, ഗവർണ്ണർ കണ്ണുരുട്ടി ഇടിവെട്ട് നീക്കത്തിൽ പകച്ച് കണ്ടംവഴി ഓടിത്തള്ളി രാജേഷ്; ഗവര്‍ണര്‍ക്ക് ഉപദേശവുമായി എത്തിയ മന്ത്രി എം.ബി. രാജേഷ് ,മിനിറ്റുകള്‍ക്കകം ഫേസ്ബുക്ക് പോസ്റ്റ്‍ പിന്‍വലിച്ചു; ഗവര്‍ണറെ പേടി, മന്ത്രിമാർ ഒളിവിൽ

ഗവർണറുടെ നീക്കത്തിൽ മന്ത്രിയമാർ ഒന്നടങ്കം ഭയപ്പെട്ട് മിണ്ടാതിരിക്കുന്നു. മന്ത്രിമാരെ വേണമെങ്കില്‍ താന്‍ പിന്‍വലിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ താക്കീതിന് മുന്നിലാണ് മന്ത്രിമാര്‍ മുട്ടുമടക്കിയത്.
ഇന്നലെ മന്ത്രി ആര്‍. ബിന്ദു നടത്തിയ ചില തുറന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ആയിരുന്നു ഗവര്‍ണര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്. തുടർന്ന് ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാല്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാരെ പിന്‍വലിക്കല്‍ അടക്കം നടപടികള്‍ എടുത്തേക്കുമെന്നായിരുന്നു ഗവര്‍ണറുടെ ഭീഷണി.
ഇതിനു പിന്നാലെയാണ് മന്ത്രി എം.ബി. രാജേഷ് ഗവര്‍ണര്‍ക്ക് മൂന്ന് ഉപദേശങ്ങള്‍ നല്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം ഈ പോസ്റ്റ് രാജേഷ് തന്നെ പിന്‍വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























