ഈരയില്‍ക്കടവ് ബൈപ്പാസ് റോഡില്‍ അപകടത്തില്‍പ്പെട്ടത് കായിക പരിശീലകന്‍ റോഷന്‍ ഐസക്ക് ജോണും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍; കാറിന്റെ നിയന്ത്രണം നഷ്ടമായത് അപകടത്തിന് കാരണം; അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെയും നില ഗുരുതരമല്ല

ഈരയില്‍ക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റത് കായിക പരിശീലകനും അത്‌ലറ്റുമായ റോഷന്‍ ഐസക്ക് ജോണിനും സുഹൃത്തുക്കള്‍ക്കും. എം.ടി സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് മറിഞ്ഞത്. റോഡരികിലെ മരത്തില്‍ ഇടിച്ചു നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. ഇല്ലെങ്കില്‍ കാര്‍ സമീപത്തെ ചതുപ്പിലേയ്ക്കു വീണേനെ.
അപകടത്തില്‍ പരിക്കേറ്റ എം.ഡി സ്‌കൂളിലെ അധ്യാപകരായ കൊട്ടാരക്കര സ്വദേശി ബിജു (42) മുട്ടമ്പലം തൈക്കടവില്‍ മാത്യു (48), കായിക പരിശീലകന്‍ മൂലവട്ടം നെടുമ്പുരയിടത്തില്‍ റോഷന്‍ ഐസക്ക് ജോണ്‍ (37) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയ്ക്കു ശേഷമായിരുന്നു അപകടം. എം.ടി സ്‌കൂളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ ഈരയില്‍ക്കടവ് ബൈപ്പാസില്‍ മണിപ്പുഴയ്ക്കു തൊട്ടു മുന്‍പുള്ള വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. കാര്‍ അമിത വേഗത്തില്‍ എത്തിയ ശേഷം റോഡരികിലെ ആറോളം റിഫ്‌ളക്ടറുകള്‍ ഇടിച്ചു തെറുപ്പിച്ചു. തുടര്‍ന്ന് സമീപ റോഡിന്റെ മണ്ണില്‍ കുത്തിയ ശേഷം മുകളിലേയ്ക്ക് തെറിച്ച് മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.
റോഡിലെ മണ്ണില്‍ത്തട്ടി ഉയര്‍ന്ന കാര്‍ മരത്തിലിടിച്ച് നിന്നിലായിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേനെ. സമീപ പാതയ്ക്കു തൊട്ടടുത്ത് ചതുപ്പ് നിലമുണ്ട്. ഇവിടേയ്ക്കു കാര്‍ മറിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേനെ. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. മൂന്നു പേര്‍ക്കും തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























