ഇലന്തൂരിൽ നരബലികോട്ടയിൽ നടന്നത് ഇങ്ങനെയോ ? വാർത്ത അറിഞ്ഞപ്പോൾ കണ്ട ദൃശ്യങ്ങൾ ഇത്..നരബലി പ്രമേയമാക്കിയ ഫോട്ടോഷൂട്ട് വൈറലാകുന്നു;"അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി”. ഇനി ഒരു ജീവനും അന്ധവിശ്വാസങ്ങളുടെ പേരിൽ പൊലിയാതിരിക്കട്ടെ എന്ന് നമ്മുക്ക് വിശ്വസിക്കാം..” – എന്ന കുറിപ്പോടുകൂടിയാണ് കാജല്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

കേരളത്തിലെയും ലോകത്തിന്റെയും ഒരുപോലെ ഞെട്ടിച്ച കേസാണ് നരബലി കേസ്.നരബലിക്ക് പിന്നാലെ നരഭോജനം കൂടി നടന്നത് നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. . ഇപ്പോഴിതാ ഇലവന്തൂരിലെ സംഭവം പ്രേമേയമാക്കി ഒരുക്കിയ ഫോട്ടോഷൂട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ട്രാന്‍സ്‌ജെന്ററും മോഡലുമായ നടി കാജല്‍ സി എസിനെ കേന്ദ്ര കഥാപാത്രമാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് ജിയോ മരോട്ടിക്കല്‍ ആണ്.
വാര്‍ത്തകളിലൂടെ അറിഞ്ഞ നരബലി യുടെ കഥ ഫോട്ടോകളിലൂടെ ദൃശ്യവത്കരിക്കുകയാണ് ജിയോ.”നരബലി…ഏതാനും ദിവസങ്ങളായി നമ്മൾ ഞെട്ടലോടെ കേട്ടറിഞ്ഞ വാർത്തകളിൽ ഒന്ന് “നരബലി “. വെറും ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ സമൂഹം സ്വയം വ്യക്തിത്വമില്ലാതെ പെരുമാറുമ്പോൾ ഇതാ അന്ധവിശ്വാസത്തിന്റെ പേരിൽ ഞെട്ടലോടെ കേട്ടറിഞ്ഞ ഒരു വാർത്തകൂടി.. രണ്ട് ജീവനുകൾ പൊലിഞ്ഞിരിക്കുന്ന വളരെ ക്രൂരമായിതന്നെ ഇനിയും എത്ര ജീവനുകൾ, അറിയില്ല
നമ്മൾ ഓരോരുത്തരും കേട്ടറിഞ്ഞ സത്യങ്ങളിലൂടെയും നമ്മളുടെ മനസ്സുകളിൽ എത്തി ചേർന്ന ദൃശ്യങ്ങളിലൂടെ ഞങ്ങൾ ഇതാ നിങ്ങളുടെമുമ്പിൽ എത്തുന്നു. “അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി”. ഇനി ഒരു ജീവനും അന്ധവിശ്വാസങ്ങളുടെ പേരിൽ പൊലിയാതിരിക്കട്ടെ എന്ന് നമ്മുക്ക് വിശ്വസിക്കാം..” – എന്ന കുറിപ്പോടുകൂടിയാണ് കാജല്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























