ഷോളയാറിൽ കാട്ടാനയുടെ ആക്രമണം; തൊഴിലാളിക്ക് പരിക്ക്

തമിഴ്നാട് ഷോളയാറിൽ കാട്ടാനയുടെ ആക്രണം. കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. സംഭവത്തിൽ തോട്ടം തൊഴിലാളിയായ ദൊരൈരാജിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഷോളയാർ എസ്റ്റേറ്റിലാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ദൊരൈരാജിന്റെ കാലിനാണ് പരിക്ക് പറ്റിയത്. ഇയാളെ വാൽപ്പാറയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചിയിലേക്ക് മാറ്റി. ഈ മേഖലയിൽ കഴിഞ്ഞ ദിവസം കരടി തോട്ടം തൊഴിലാളിയെ ആക്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha























