അടൂരില്‍ ടാങ്കര്‍ മറിഞ്ഞു അപകടം; ഇന്ധനം ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; സംസ്ഥാനപാതയില്‍ ഗതാഗത തടസം ; അപകടം വലിയ തോതിലുള്ള ജനവാസമേഖലയിൽ

പത്തനംതിട്ടയിൽ ടാങ്കര്‍ മറിഞ്ഞു അപകടം. അടൂര്‍ കിളിവയലിലാണ് ഇന്ധന ടാങ്കര്‍ വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. നിലവിൽ ടാങ്കറില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതേസമയം അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ടാങ്കർ. തുടർന്ന് ഇന്ധന ടാങ്കര്‍ അടൂര്‍ കിളിവയലില്‍ വച്ച് എതിര്‍ദിശയില്‍ വന്ന വാനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പത്തനംതിട്ട, അടൂര്‍, കൊട്ടരാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഇന്ധന ചോര്‍ച്ചയില്‍ നിന്ന് തീപടരുന്നത് ഒഴിവാക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല വലിയ തോതിലുള്ള ജനവാസമേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാന്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























