'ഇതെല്ലാം എഴുതി നിരത്തുന്നതിന് മുന്‍പ് ഉചിതമായ അവയവം ലഭിച്ചാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുള്ള, അതിനു വേണ്ടി കാത്തിരിക്കുന്നവരുടെ അവസ്ഥ കൂടിയൊന്ന് കണക്കിലെടുക്കണം. പേരിന് അല്പം ഉത്തരവാദിത്വമൊക്കെ ആകാം...' ഡോ. ഷിംന അസീസ് കുറിക്കുന്നു

കേരളത്തെ മുൾമുനയിൽ നിർത്തിയ ഇലന്തൂർ ഇരട്ടനരബലി കേസിൽ ഓരോ വരുന്നത് നിർണായക വിവരങ്ങളാണ്. അതി ഏറ്റവും കൂടുതലായി തന്നെ ചർച്ചചെയ്യപ്പെടുന്നത് അവയവ മാഫിയകളുടെ പങ്കാണ്. എന്നാൽ 'ഒരിടത്ത് നിന്ന് പറിച്ചു വേറെ ഒരിടത്ത് ഫിറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല അവയവം. ഇഷ്‌ടമുള്ള 'പാർട്‌സ്' പോയി കടയിൽ നിന്ന് വാങ്ങുന്നത്ര സിമ്പിളല്ല അവയവദാനശസ്‌ത്രക്രിയ. അതിന് വളരെയേറെ സങ്കീർണതകളുണ്ട്' എന്ന് കുറിക്കുകയാണ് ഡോ. ഷിംന അസീസ് കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇലന്തൂര്‍ നരബലിക്കേസ് പുറത്ത് വന്നതിനു ശേഷം ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങളുടെത് ഉള്‍പ്പെടെയുള്ള പേജുകള്‍ പറഞ്ഞു പരത്തുന്ന ഒന്നാണ് ഇവര്‍ക്ക് അവയവക്കച്ചവടവുമായി ബന്ധമുണ്ട് എന്നുള്ളത്. ഇന്നും കണ്ടു ഒരെണ്ണം. ഒരിടത്ത് നിന്ന് പറിച്ചു വേറെ ഒരിടത്ത് ഫിറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല അവയവം. ഇഷ്‌ടമുള്ള 'പാർട്‌സ്' പോയി കടയിൽ നിന്ന് വാങ്ങുന്നത്ര സിമ്പിളല്ല അവയവദാനശസ്‌ത്രക്രിയ. അതിന് വളരെയേറെ സങ്കീർണതകളുണ്ട്.
അല്ലെങ്കില്‍ ഈ നാട്ടില്‍ ഇത്രയും പേര്‍ മരിക്കുന്നയിടത്ത് അവയവങ്ങള്‍ക്ക് വല്ല പഞ്ഞവും ഉണ്ടാകുമായിരുന്നോ? എത്ര പേരാണ് കാത്തിരിക്കുന്നത്! ഇതെല്ലാം എഴുതി നിരത്തുന്നതിന് മുന്‍പ് ഉചിതമായ അവയവം ലഭിച്ചാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുള്ള, അതിനു വേണ്ടി കാത്തിരിക്കുന്നവരുടെ അവസ്ഥ കൂടിയൊന്ന് കണക്കിലെടുക്കണം. പേരിന് അല്പം ഉത്തരവാദിത്വമൊക്കെ ആകാം...
Dr. Shimna Azeez
https://www.facebook.com/Malayalivartha























