Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'എന്തു കിട്ടിയാലും മതിയാകാത്തവർ എന്നത് കേട്ടിട്ട് സങ്കടം ആകുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തന്നത് വിളിച്ചു പറയുന്നത് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. കേട്ട് കേട്ട് മടുത്തു. എന്തൊരു ജീവിതമാണിത്. ഞാനിനി സമരം ചെയ്യുവാനോ, ഒന്നിനുമില്ല എനിക്ക് നിങ്ങളുടെ ഔദാര്യമോ ധനസഹായമോ ഒന്നും വേണ്ട. എന്റെയും, എന്റെ മോന്റെ പേരും ലിസ്റ്റിൽ നിന്ന് വെട്ടിക്കോളൂ...' വൈറലായി കുറിപ്പ്

18 OCTOBER 2022 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി

ചാനല്‍ ചർച്ചയിൽ 'ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ല' എന്ന ഉദുമ എംഎൽഎയുടെ പരാമർശത്തോട് രോഷാകുലയായി ഫെയ്സ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ് അരുണി ചന്ദ്രൻ എന്ന യുവതി. ഈ സംഭവം സൂചിപ്പിച്ച് രജിത് ലീല രവീന്ദ്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'എന്റെ മോൻ ഇതുവരെ എന്നെ അമ്മേ എന്നു വിളിച്ചിട്ടില്ല. അവൻ എഴുന്നേറ്റു നടന്നിട്ടില്ല, സ്കൂളിൽ പോയിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല' എന്നും അവർ പറയുകയുണ്ടായി.

രജിത് ലീല രവീന്ദ്രൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

കാസർഗോഡ് ജില്ലക്കാരോട് എനിക്ക് പുച്ഛം തോന്നുന്നു. കാസർഗോഡ് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാവണമെന്ന് നിങ്ങൾക്ക് എന്താണ് നിർബന്ധമില്ലാത്തത്. ഈ ആവശ്യം എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ്. തൊട്ടടുത്ത കർണാടക സംസ്ഥാനത്തെ മംഗലാപുരം നഗരത്തിൽ ആശുപത്രികൾ ഉണ്ട് എന്നുള്ളത് കാസർഗോഡിന്റെ ആരോഗ്യ മേഖലയെ അവഗണിക്കുന്നതിന് കാരണമായി എങ്ങനെയാണ് പറയുവാൻ സാധിക്കുന്നത്.

സെക്രട്ടറിയേറ്റിനു മുന്നിൽ ദയാഭായി നടത്തിയ സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചയിൽ 'ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ല' എന്ന ഉദുമ എംഎൽഎ ശ്രീ സി എച്ച് കുഞ്ഞമ്പുവിന്റെ പരാമർശത്തോട് രോഷാകുലയായി പ്രതികരിക്കുകയായിരുന്നു ഫെയ്സ്ബുക്കിൽ അരുണി ചന്ദ്രൻ എന്ന യുവതി.

തന്റെ കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തി കാണിച്ച് അവർ പറഞ്ഞു. എന്റെ മോൻ ഇതുവരെ എന്നെ അമ്മേ എന്നു വിളിച്ചിട്ടില്ല. അവൻ എഴുന്നേറ്റു നടന്നിട്ടില്ല, സ്കൂളിൽ പോയിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. എന്റെ മോന് ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല. പക്ഷേ അവനുവേണ്ടി ഞാനും, കൂലിപ്പണിയെടുക്കുന്ന, അവന്റെ അച്ഛനും എല്ലാ സൗകര്യങ്ങളും ഒരുക്കുവാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ അവന്റെ മുറിയിൽ എസി വെച്ചിട്ടുണ്ട്, ഹീറ്റർ ഉണ്ട് സഞ്ചരിക്കാൻ വാഹനമുണ്ട്. ഇതുപോലുള്ള കുഞ്ഞുങ്ങൾക്ക് എന്തുകൊടുത്താലും ഒന്നും പകരമാവില്ല എന്നൊരു ബോധവും ഞങ്ങൾക്കുണ്ട്.

കാസർഗോഡ് ജില്ലാ ആശുപത്രിയുടെ അവസ്ഥ അതീവ പരിതാപകരമാണ്. കഴിഞ്ഞതവണ ആശുപത്രിയിൽ പോയപ്പോൾ പൊട്ടിപ്പൊളിഞ്ഞ കസേരയിൽ ഇരുന്നാണ് ഞാനെന്റെ കുഞ്ഞിന്റെ ഡയപ്പർ മാറ്റിയത്. ഛർദിയുമായി ഹോസ്പിറ്റലിൽ പോയപ്പോൾ വയറിന്റെ സ്കാനിങ് എടുക്കണം എന്നും, അവിടെ അതിനു സൗകര്യമില്ലെന്നും പുറത്തുനിന്ന് എടുക്കാനും പറഞ്ഞു. എന്റെ കയ്യിൽ പണമില്ലായിരുന്നു അതുകൊണ്ട് സ്കാൻ ചെയ്യാൻ പറ്റിയില്ല.

ഭിന്നശേഷി കുട്ടികളെ നോക്കുന്നതിന്റെ സൗകര്യമൊരുക്കിയിരിക്കുന്നത് ജില്ലാ ആശുപത്രിയിലെ രണ്ടാം നിലയിലാണ്. അങ്ങോട്ടേക്ക് മോനെയും എടുത്ത് കയറുക എന്നത് എന്തൊരു പ്രയാസമാണ്. ഒരു ബാത്റൂം പോലുമില്ലാത്തതാണ് കുഞ്ഞുങ്ങളുടെ വാർഡ്. അടുത്തുള്ള സ്ത്രീകളുടെ വാർഡിന്റെ അങ്ങേയറ്റത്ത് മാത്രമാണ് ഒരു ബാത്റൂം ഉള്ളത്.

എന്തു കിട്ടിയാലും മതിയാകാത്തവർ എന്നത് കേട്ടിട്ട് സങ്കടം ആകുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തന്നത് വിളിച്ചു പറയുന്നത് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. കേട്ട് കേട്ട് മടുത്തു. എന്തൊരു ജീവിതമാണിത്. ഞാനിനി സമരം ചെയ്യുവാനോ, ഒന്നിനുമില്ല എനിക്ക് നിങ്ങളുടെ ഔദാര്യമോ ധനസഹായമോ ഒന്നും വേണ്ട. എന്റെയും, എന്റെ മോന്റെ പേരും ലിസ്റ്റിൽ നിന്ന് വെട്ടിക്കോളൂ...

അരുണിയുടെ ഓരോ വാക്കും മനസ്സിലേക്ക് തുളച്ചു കയറുന്ന മൂർച്ചയുള്ളതാണ്. തന്റെ മകനെ പോലുള്ളവർ സ്വന്തം വീട്ടിൽ ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ ദയാരഹിത പരാമർശങ്ങൾ ആരിൽ നിന്നും ഉണ്ടാവില്ലെന്നവർ പറയുമ്പോള്‍ അനുഭവപ്പെടുന്നത് വല്ലാത്തൊരു കുറ്റബോധമാണ്.</p>

സമാധാനവും,സ്വസ്ഥവുമായൊരു ജീവിതത്തിൽ ഉറങ്ങാൻ കിടക്കുമ്പോഴും അരുണിയുടെ വാചകങ്ങൾ മനസ്സിൽ കടന്നു വന്നു കൊണ്ടിരിക്കുന്നു, ആളുകളനുഭവിക്കുന്ന ക്രൂരപീഡനങ്ങളെ കുറിച്ചോർത്തു വിഷമിച്ചു ജീവനൊടുക്കുന്ന, ടി വി ചന്ദ്രന്റെ 'കഥാവശേഷൻ'സിനിമയിലെ ദിലീപിന്റെ ഗോപി എന്ന കഥാപാത്രമാണ് ഓർമയിൽ വരുന്നത്. നിസംഗവും, ദയാരഹിതവുമായ ഒരു സമൂഹത്തിനു നേരെയാണ് അരുണി ചന്ദ്രൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതും, ഉള്ളിൽ വിതുമ്പി കരഞ്ഞു കൊണ്ടിരിക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (18 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (36 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (47 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (53 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (59 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

Malayali Vartha Recommends