നഷ്ടത്തിന് പരിഹാരമായി.... കേസ് ഒത്തു തീര്‍ക്കാന്‍ അനുമതി നല്‍കണമെന്ന് പരാതിക്കാരനായ കടയുടമ.... പച്ചക്കറി മൊത്തവ്യാപാര കടയില്‍ നിന്ന് പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ കോടതിയില്‍ ഹര്‍ജി....

നഷ്ടത്തിന് പരിഹാരമായി.... കേസ് ഒത്തു തീര്‍ക്കാന്‍ അനുമതി നല്‍കണമെന്ന് പരാതിക്കാരനായ കടയുടമ.... പച്ചക്കറി മൊത്തവ്യാപാര കടയില്‍ നിന്ന് പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ കോടതിയില്‍ ഹര്‍ജി....
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പൊലീസിനോടു കോടതി റിപ്പോര്‍ട്ട് തേടി.
ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബിന് എതിരെയാണു മാങ്ങ മോഷണക്കേസില്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 30നു പുലര്‍ച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുന്‍പില്‍ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരന്‍ സ്‌കൂട്ടറില്‍ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരന്‍.
കേസ് ഒത്തുതീര്‍പ്പാക്കാനായി ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 3ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം കേസെടുത്തതോടെ ഒളിവില്‍പോയ പൊലീസുകാരനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. കടയുടമ സിസിടിവി ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha























