Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

സഖോ ഇന്ന് കോടതിയില്ല... സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം അവരെ നാണം കെടുത്തി; രാജിവച്ചില്ലെങ്കില്‍ ഇന്നുതന്നെ പുറത്താക്കാന്‍ നീക്കം; ഇന്ന് കോടതിയില്ലാത്തതിനാല്‍ ഒരു ദിവസമെങ്കിലും പുറത്താക്കാന്‍ സാധിക്കും; മഹാദേവന്‍ പിള്ളയുടെ കാര്യം കഷ്ടം

24 OCTOBER 2022 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

കേരളം അസാധാരണ സാഹചര്യത്തിലേക്കാണ് പോകുന്നത്. ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് രാജിവയ്ക്കില്ലെന്നാണ് വിസിമാരുടെ തീരുമാനം. എന്നാല്‍ പുറത്താക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ഇന്ന് കോടതിയില്ലാത്തതിനാല്‍ ഒരു ദിവസമെങ്കിലും പുറത്ത് നില്‍ക്കണം. ഇനി കോടതിയില്‍ പോയാലും നടപടിക്രമങ്ങള്‍ പാലിച്ചോയെന്ന് സംശയമുള്ളതിനാല്‍ അതും പോക്കാ.

കേരള സര്‍വകലാശാല വിസി മഹാദേവന്‍ പിള്ളയുടെ കാര്യമാണ് കഷ്ടം. ഇന്ന് കാലാവധി തീരുന്ന ദിവസമാണ്. അതിന് മുമ്പ് പുറത്താക്കിയാല്‍ അത് വലിയ വിനയാകും. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജിവെക്കേണ്ടിവരുന്ന 9 വി.സി.മാരാണുള്ളത്. ഓരോ സര്‍വകലാശാലയും വിസിയും അവര്‍ രാജിവയ്‌ക്കേണ്ട കാരണവും ഇങ്ങനെയാണ്.

കേരള സര്‍വകലാശാലയില്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള. ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

രണ്ടാമത്തേത് ഡോ. സാബു തോമസ് എം.ജി. സര്‍വകലാശാല. ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

മൂന്നാമത് ഡോ. എം.വി. നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല. ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി.

നാലാമത് ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല. ചട്ടലംഘനം: ആദ്യനിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വി.സി.ക്ക് തുടര്‍നിയമനം.

അഞ്ചാമത് ഡോ. എം.കെ. ജയരാജ് കാലിക്കറ്റ് സര്‍വകലാശാല. ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം. ഡോ. കെ.എന്‍. മധുസൂദനന്‍

ആറാമത് കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

ഏഴാമത് ഡോ. കെ. റിജി ജോണ്‍. കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല (കുഫോസ്). ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി.

എട്ടാമത് ഡോ. എം.എസ്. രാജശ്രീ. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതികസര്‍വകലാശാല. ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

ഒമ്പതാമത് ഡോ. വി. അനില്‍കുമാര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല. ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി രണ്ടു പേരുകള്‍ നല്‍കി. ഇതിലൊരാള്‍ പിന്നീട് പിന്മാറിയെന്ന് കണ്‍വീനര്‍ അറിയിച്ചപ്പോള്‍ ചാന്‍സലര്‍ നിയമനം നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

 

 

 

 



ഇവര്‍ക്കെതിരെ രാജി ചോദിക്കുന്ന ഗവര്‍ണര്‍ അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാ കോടതികള്‍ക്കുമുമ്പില്‍ എത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചാണു ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി ഇന്നലെ പ്രത്യക്ഷ സമരപരിപാടികള്‍ തീരുമാനിച്ചത്. എന്നാല്‍, സമര പ്രഖ്യാപനത്തിന്റെ ചൂടാറും മുന്‍പേ, 9 സര്‍വകലാശാലാ വിസിമാരുടെ രാജിയാവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചടിച്ചു. ഇടതുമുന്നണിയുടെ സമരം പ്രതീക്ഷിച്ചതാണെങ്കിലും ഗവര്‍ണറുടെ തീരുമാനം സര്‍ക്കാരിനും മുന്നണിക്കും അപ്രതീക്ഷിത പ്രഹരമായി.

വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറെ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയതിനാല്‍ ഗവര്‍ണറുടെ നിര്‍ദേശത്തിന് നിയമപരമായ സാധുതയുണ്ടെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ അഭിപ്രായപ്പെട്ടത്.

ഭരണഘടന ഗവര്‍ണര്‍ക്കു നല്‍കുന്ന വിവേചനാധികാരത്തിലൊന്ന് ചാന്‍സലര്‍ എന്നനിലയില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ്. ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് എവിടെയും പറയുന്നില്ല. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നാണ് മുന്‍ പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന അഡ്വ. ടി. ആസഫ് അലി അഭിപ്രായപ്പെട്ടത്. എന്നാല്‍, വൈസ് ചാന്‍സലര്‍മാരോടെല്ലാം രാജിവെക്കാന്‍ പറയാന്‍ ഗവര്‍ണര്‍ക്ക് ഒരധികാരവുമില്ലെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ രഞ്ജിത്ത് തമ്പാന്‍ അഭിപ്രായപ്പെട്ടു.

 

 

 



വിസിമാരുടെ രാജി ആവശ്യപ്പെട്ടതോടെ ഗവര്‍ണര്‍ എല്ലാ പരിധിയും ലംഘിച്ചെന്ന വികാരത്തിലേക്കു സിപിഎമ്മും സര്‍ക്കാരും എത്തിയിരിക്കുന്നു. സമവായത്തിനുള്ള സാധ്യത ഇനി സര്‍ക്കാരോ, മുന്നണിയോ കാണുന്നില്ല. വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണു സിപിഎമ്മിന്റെ പ്രതികരണം. ഗവര്‍ണറുടെ നടപടിക്ക് അതേ നാണയത്തിലുള്ള തിരിച്ചടി എന്തായിരിക്കുമെന്ന ആകാംക്ഷയുണ്ട്. ഭരണത്തിലിരിക്കുമ്പോള്‍ പോലും ഗവര്‍ണര്‍മാര്‍ക്കെതിരെ ഏതറ്റം വരെയും നീണ്ട പ്രതിഷേധം സിപിഎമ്മിനു പുതുമയല്ല. അതിനാല്‍ തന്നെ ഇനി കടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 minute ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (26 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (52 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (59 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends