Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എല്ലാം പൊളിച്ചടുക്കും... 9 വി.സിമാര്‍ ഇന്ന് 11.30നകം രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം കേള്‍ക്കില്ല; നിയമപരമായി ഗവര്‍ണര്‍ക്ക് പുറത്താക്കണമെങ്കില്‍ കാണിക്കല്‍ നോട്ടീസ്, സിറ്റിംഗ് ജഡ്ജിയുടെ പ്രത്യേക കമ്മിഷന്‍ എന്നിവ വേണം; ഇതൊന്നുമില്ലാതെ പുറത്താക്കാന്‍ അസാധാരണ നീക്കം

24 OCTOBER 2022 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

യു.ജി.സി ചട്ടം പാലിക്കാതെ നിയമിതരായ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാരുടെ രാജി ഇന്ന് രാവിലെ 11.30 മുമ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാജി വച്ച് കീഴടങ്ങേണ്ടെന്ന് സര്‍ക്കാര്‍. ഇതോടെ, സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് എല്ലാ അതിരും ലംഘിച്ച് പുതിയ തലത്തിലെത്തി.

സര്‍ക്കാര്‍ തന്ത്രം ഇങ്ങനെയാണ്. വി.സിമാരെ രാജി വയ്പ്പിക്കാതിരിക്കുക. രാജി വച്ചില്ലെങ്കില്‍ പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. സിറ്റിംഗ് ജഡ്ജിയുടെ പ്രത്യേക കമ്മിഷന്‍ വി.സിമാരെ കേള്‍ക്കണം. ഇന്ന് രാവില 11.30ന് മുമ്പ് ഇതൊക്കെ സാദ്ധ്യമല്ല.

എന്നാല്‍ ഗവര്‍ണറുടെ നീക്കം പ്രധാനമാണ്. സുപ്രീംകോടതി വിധിയോടെ ഈ വി.സിമാര്‍ അയോഗ്യരായിക്കഴിഞ്ഞു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കാം. അതിന് പതിവ് നടപടി ക്രമമൊന്നും നോക്കേണ്ട. പകരം ചുമതല നല്‍കാന്‍ പ്രൊഫസര്‍മാരുടെ പാനല്‍ ശേഖരിച്ചിട്ടുണ്ട്.

കേരള, മഹാത്മാഗാന്ധി, കൊച്ചി ശാസ്ത്രസാങ്കേതികം, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീ ശങ്കരാചാര്യ, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതികം, കാലടി സംസ്‌കൃതം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം വി.സിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയെ അയോഗ്യയാക്കിയ സുപ്രീംകോടതി ഉത്തരവ് ആയുധമാക്കിയാണ് ഗവര്‍ണറുടെ നീക്കം.

ഇന്ന് അര്‍ദ്ധരാത്രിയോടെ കാലാവധി തീരുന്ന കേരള വി.സി പ്രൊഫ. വി.പി. മഹാദേവന്‍ പിള്ളയും ഇവരില്‍പ്പെടുന്നു. സര്‍വീസ് തീരുന്നതിന് മണിക്കൂറുകള്‍ മുമ്പ് പുറത്താക്കപ്പെട്ടാലും അദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ നഷ്ടമാകും.

ഡല്‍ഹിയില്‍ നിന്ന് ഇന്നലെയെത്തിയ ഗവര്‍ണര്‍ ഒമ്പത് വി.സിമാര്‍ക്കും ഇ-മെയിലിലൂടെയും ഫാക്‌സ് വഴിയും നിര്‍ദ്ദേശം കൈമാറി. പിന്നാലെ, രാജ്ഭവന്‍ പി.ആര്‍.ഒ ഇക്കാര്യം ട്വിറ്റര്‍ വഴി പുറത്തുവിട്ടു. ചരിത്രത്തിലാദ്യമായാണ് വി.സിമാരോട് ഗവര്‍ണര്‍ ഒരുമിച്ച് രാജി ആവശ്യപ്പെടുന്നത്.

ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രക്ഷോഭത്തിന് ഇടതുമുന്നണി തീരുമാനിച്ചതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയം. സാങ്കേതിക സര്‍വകലാശാലാ വി.സിയുടെ നിയമനം യു.ജി.സി ചട്ടത്തിന് വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിക്ക് തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും നിലനില്‍ക്കുകയെന്ന ഭരണഘടനാ അനുച്ഛേദം 254 ചൂണ്ടിക്കാട്ടിയാണ് ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. ഇതോടെ ഈ വിധി രാജ്യത്തിന്റെ നിയമമായി. ഇതാണ് ഗവര്‍ണര്‍ പിടിവള്ളിയാക്കിയത്.

വി.സി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് നല്‍കേണ്ടത്. ഒരു പേര് മാത്രം നല്‍കിയതും, സുപ്രീംകോടതിയുടെ നടപടിക്ക് കാരണമായി. സര്‍വകലാശാലകളില്‍ യു.ജി.സി നിയമമേ നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചട്ട ലംഘനം രണ്ട് സെര്‍ച്ച് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം ഉള്‍പ്പെടുത്തി, അക്കാഡമിക് വിദഗ്ദ്ധനില്ലാതെ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കി എന്നിങ്ങനെ യു.ജി.സി ചട്ടലംഘനം രണ്ടെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരള, മഹാത്മാഗാന്ധി, ഫിഷറീസ്, കണ്ണൂര്‍, സാങ്കേതികം, സംസ്‌കൃതം സര്‍വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം. മലയാളം, കാലിക്കറ്റ്, കുസാറ്റ് സര്‍വകലാശാലകളില്‍ അക്കാഡമിക് വിദഗ്ദ്ധരില്ലാത്ത കമ്മിറ്റിയും.

ഡോ. എം.എസ്. രാജശ്രിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ, സാങ്കേതിക സര്‍വകലാശാലാ വി.സിയുടെ താത്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി ഡോ. സജി ഗോപിനാഥിന് കൈമാറാനുള്ള ശുപാര്‍ശ രാജ്ഭവന് സര്‍ക്കാര്‍ കൈമാറിയതും ഗവര്‍ണറുടെ നീക്കത്തിന് ആയുധമായി. ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ശുപാര്‍ശ ചാന്‍സലറുടെ അംഗീകാരത്തിനായി അയച്ചത്. ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരും അംഗീകരിച്ച സ്ഥിതിക്ക് യു.ജി.സി ചട്ടലംഘനമുള്ള എല്ലാ സര്‍വകലാശാലകളെയും പിടികൂടുകയായിരുന്നു.

അതേസമയം രാജിവയ്ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വിടേണ്ടതെന്ന് യു.ജി.സി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വകലാശാല ആക്ട് ആണ് നിലനില്‍ക്കുക. ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍. മുന്‍കൂട്ടി നോട്ടീസ് നല്‍കുകയും വി.സിയുടെ വിശദീകരണം കേള്‍ക്കുകയും വേണം. പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിര്‍ദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ എന്നാണ് പറയുന്നത്. ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ വിസി പത്രസമ്മേളനം നടത്തിയും ചട്ടലംഘനമായി ചൂണ്ടിക്കാട്ടും. എന്തായാലും ഇന്നത്തെ ദിവസം പലതും നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (12 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

Malayali Vartha Recommends