വിവാഹദിനം മുതൽ നയന്താരയ്ക്കിത് ജീവൻപോലെ; ഈ കൂടെയുള്ള ആരാ ചോദ്യവുമായി ആരാധകർ തുറന്ന് പറഞ്ഞ് നയൻ..

നടി നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ ആയ വാർത്ത പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. വാടക ഗർഭധാരണം വഴിയാണ് ഇവർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എന്നാൽ ഇതിനു പിന്നിലെ നിയമത്തിന്റെ നൂലാമാലകൾ വീണ്ടും താരദമ്പതികളെ വാർത്തകളിൽ എത്തിച്ചു. ഇവർ വിശദീകരണം നൽകുകയും ചെയ്‌തു
അപ്പോഴും മക്കൾക്കൊപ്പമുള്ള ദീപാവലി ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തും മറ്റും ഇവർ ജീവിതം ആഘോഷമാക്കി. അതേസമയം തന്നെ നയന്സിന്റെതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രമാണ് മുകളിൽ കണ്ടത്. നയൻസ് വിവാഹനാൽ മുതൽ ജീവൻ പോലെ സൂക്ഷിക്കുന്ന ഒന്ന് ഈ ചിത്രത്തിലുണ്ട്
സുഹൃത്തിനൊപ്പമുള്ള ചിത്രത്തിൽ സാരി അണിഞ്ഞ് നാടൻ ലുക്കിലാണ് നയൻസ് എത്തിയത്. പക്ഷെ അവരുടെ ആരാധകർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. നടിയെ അഭിനന്ദിക്കുകയും ചെയ്‌തു
വിലപിടിപ്പുള്ള രത്നങ്ങൾ പതിപ്പിച്ച മാലകളും ആഭരണങ്ങളുമാണ് നയൻസ് വിവാഹനാളിൽ ധരിച്ചത്. എന്നാൽ അത്രയൊന്നും ആഡംബരം ഇല്ലാത്ത മറ്റൊന്നും ശ്രദ്ധനേടി
അതു വിക്കി നയൻതാരയെ അണിയിച്ച താലിമാലയാണ്. മഞ്ഞ നിറമുള്ള ചരടിൽ തമിഴ് സ്റ്റൈലിൽ ആണ് വിക്കി നയൻസിനെ താലിചാർത്തിയത്
മറ്റുപല അഭിനേത്രികളെയും പോലെയായിരുന്നില്ല നയൻതാര. ആ താലിമാല നയൻസ് എപ്പോഴും അണിഞ്ഞു കൊണ്ട് എങ്ങും പ്രത്യക്ഷപ്പെട്ടു. ഹണിമൂൺ ട്രിപ്പിലെ ചിത്രങ്ങളിൽ പോലും വിക്കി അണിയിച്ച താലി നയൻസിന്റെ കഴുത്തിൽ തിളങ്ങി
ഇപ്പോൾ അതേ താലിമാല സ്വർണ്ണത്തിൽ കെട്ടി കഴുത്തിൽ അണിഞ്ഞിരിക്കുന്നു നയൻസ്. അതാണ് ചിത്രത്തിലെ പ്രത്യേകത
https://www.facebook.com/Malayalivartha
























