Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാന്താര സിനിമയുടെ ഒരു പവർ നോക്കണേ; സംഗതി പാൻ ഇന്ത്യ ഹിറ്റ് ആയപ്പോൾ അതിലെ ദൈവക്കോലം ഇന്ത്യ മുഴുക്കെ സംസാര വിഷയം ആയപ്പോൾ അതു വരേയ്ക്കും തൈക്കൂടം ബ്രിഡ്ജ് കോപ്പിയടി വിവാദം ഏറ്റുപിടിച്ച് നടന്നിരുന്ന സകലമാന അന്തം ലിബറൽസും പ്ലേറ്റ് മാറ്റിപ്പിടിച്ചിട്ടുണ്ട്; ഇന്നലെ വരെ ഇവറ്റകൾക്ക് കേവലം ഹിന്ദു പടം മാത്രമായിരുന്ന കാന്താര മെഗാഹിറ്റാണെന്നു കണ്ടപ്പോൾ അതിലെ ദൈവക്കോലം പെട്ടെന്ന് ഹൈന്ദവമല്ലാതെയായി; തുറന്നടിച്ച് അഞ്ജു പാർവതി

30 OCTOBER 2022 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കാന്താര സിനിമയുടെ ഒരു പവർ നോക്കണേ!! . സംഗതി പാൻ ഇന്ത്യ ഹിറ്റ് ആയപ്പോൾ അതിലെ ദൈവക്കോലം ഇന്ത്യ മുഴുക്കെ സംസാരവിഷയം ആയപ്പോൾ , അതു വരേയ്ക്കും തൈക്കൂടം ബ്രിഡ്ജ് കോപ്പിയടി വിവാദം ഏറ്റുപിടിച്ച് നടന്നിരുന്ന സകലമാന അന്തം ലിബറൽസും പ്ലേറ്റ് മാറ്റിപ്പിടിച്ചിട്ടുണ്ട്. മാത്രവുമല്ല ഇന്നലെ വരെ ഇവറ്റകൾക്ക് കേവലം ഹിന്ദു പടം മാത്രമായിരുന്ന കാന്താര മെഗാഹിറ്റാണെന്നു കണ്ടപ്പോൾ അതിലെ ദൈവക്കോലം പെട്ടെന്ന് ഹൈന്ദവമല്ലാതെയായി. തുറന്നടിച്ച് അഞ്ജു പാർവതി .ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കാന്താര സിനിമയുടെ ഒരു പവർ നോക്കണേ!! . സംഗതി പാൻ ഇന്ത്യ ഹിറ്റ് ആയപ്പോൾ അതിലെ ദൈവക്കോലം ഇന്ത്യ മുഴുക്കെ സംസാരവിഷയം ആയപ്പോൾ , അതു വരേയ്ക്കും തൈക്കൂടം ബ്രിഡ്ജ് കോപ്പിയടി വിവാദം ഏറ്റുപിടിച്ച് നടന്നിരുന്ന സകലമാന അന്തം ലിബറൽസും പ്ലേറ്റ് മാറ്റിപ്പിടിച്ചിട്ടുണ്ട്. മാത്രവുമല്ല ഇന്നലെ വരെ ഇവറ്റകൾക്ക് കേവലം ഹിന്ദു പടം മാത്രമായിരുന്ന കാന്താര മെഗാഹിറ്റാണെന്നു കണ്ടപ്പോൾ അതിലെ ദൈവക്കോലം പെട്ടെന്ന് ഹൈന്ദവമല്ലാതെയായി.

അവരുടെ പുതിയ ഗീബൽസിയൻ വരട്ടുവാദപ്പൊളി തത്വമെന്തെന്നാൽ കേരളത്തിലെ അനുഷ്ഠാന കലാരൂപമായ തെയ്യവും തുളുനാട്ടിലെ ദൈവക്കോലവും ഒന്നും ഹൈന്ദവമല്ലത്രേ. കാരണം ഇവറ്റകളുടെ കണ്ണിൽ ഹൈന്ദവം എന്നത് നായന്മാർ മുതൽ മേലോട്ട് ഉള്ളവരാണ്. അതിനാൽ തന്നെ ദൈവക്കോലം കെട്ടിയാടുന്ന ഇതര സമുദായക്കാർ ഹിന്ദു ലിസ്റ്റിൽ വരില്ല; മറിച്ച് ഗോത്ര സംസ്കാരം പേറുന്ന കമ്മ്യൂണിസ്റ്റുകളാണത്രേ. അതുകൊണ്ടാവാം യാദവ കുലത്തിലെ കൃഷ്ണനെ ഇടയ്ക്ക് അവർ സഖാവ് കൃഷ്ണൻ ആയിട്ട് അവരോധിച്ചത് .

മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുന്ന വിശ്വാസ പ്രക്രിയയാണ് തെയ്യം. ദേവതാ സങ്കല്‌പമില്ലെങ്കിൽ തെയ്യമില്ല. അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയവരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. നിശ്ചിത തെയ്യങ്ങള്‍ നിശ്ചിത വിഭാഗക്കാര്‍ മാത്രമേ അവതരിപ്പിക്കൂ.

വീരാരാധനയും പൂര്‍വ്വപിതാക്കന്മാരുടെ ആത്മാവുകള്‍ക്ക് ദൈവിക പരിവേഷവും നല്‍കുന്ന, ഗോത്ര വര്‍ഗ്ഗ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ദൈവക്കോലങ്ങൾക്ക് വീര്യവും ഊര്‍ജ്ജവും കൂടും. ജാതിവഴക്കം തെയ്യത്തിന്റെ തനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എങ്കിലും നാനാജാതിവിശ്വാസികൾ ഒത്തുകൂടി ദൈവക്കോലത്തെ നമിക്കുമ്പോൾ, അരുളപ്പാടിന് കാതോർക്കുമ്പോൾ തെയ്യത്തറയെന്നത് എല്ലാ ജാതിവിശ്വാസികളുടെയും സമഞ്ജസമായ സമ്മേളനത്തിൻ്റെ വേദിയാകുന്നു. നാനാത്വത്തിലധിഷ്ഠിതമായ ഈ ആചാര-അനുഷ്ഠാനങ്ങള്‍ തന്നെയാണ് നമ്മുടെ പൈതൃകം. ആ പൈതൃകമാണ് സനാതനധർമ്മത്തിൻ്റെ അടിത്തറ.

ഈ വൈവിധ്യം കാരണമാണ് മുച്ചിലോട്ട് ഭഗവതി തൊട്ട് മാപ്പിളത്തെയ്യം വരെ ഒരേ സംസ്‌കാരത്തിന്റെ കീഴില്‍ തഴച്ചുവളര്‍ന്നത്. കേരളത്തിൽ തെക്ക് കോരപ്പുഴ മുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴ വരെയാണ് തെയ്യത്തിന്റെ സാമാന്യ ഭൂപടമുള്ളത്. കാവ്, കൊട്ടം, താനം, മണ്ഡകം, പള്ളിയറ തുടങ്ങിയ ഇടങ്ങളിലാണ് തെയ്യം അരങ്ങേറുക. പുരുഷന്മാരാണ് തെയ്യത്തിന്റെ കോലധാരികളെങ്കിലും സ്ത്രീകള്‍ കോലക്കാരായ ‘ദേവക്കൂത്ത്’ ഏറെ പ്രസക്തം.

പരമ്പരാഗതമായി കൈവന്ന അവകാശമാണ് ഓരോ തെയ്യക്കോലവും. അത്യന്തം ഗുരുത്വം ആവശ്യമായ ഒരനുഷ്ഠാനകലയെന്ന് സാരം.തൻ്റെ കുലം, പരദേവത, ഗുരുപരമ്പര തുടങ്ങിയവ കെട്ടുപോവാതെ കാത്തുസൂക്ഷിക്കേണ്ടത് ഒരു തെയ്യക്കാരന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് തെയ്യത്തിന്റെ നെറ്റിയിലണിയുന്ന പൈതാലിപ്പട്ടയില്‍ ഇരുപത്തിനാല് മഹാഗുരുക്കന്മാരെ പ്രതിഷ്ഠിച്ചാരാധിച്ചു പോരുന്നത്. ഈ പൈതാലിപ്പട്ടയെ വിളക്കും പൂവും ചാര്‍ത്തി ആരാധിച്ചതിനു ശേഷം മാത്രമേ കോലധാരി കോലത്തിനായി ഒരുങ്ങുകയുള്ളൂ.

ഈ ഗുരുത്വം പാർട്ടി ആപ്പീസിൽ നിന്നും കിട്ടുന്ന ഒന്നല്ല സഖാക്കളേ. ഗുരുത്വം, ഗുരുപരമ്പര, ഗുരുവന്ദനം, ഗുരുപൂജ തുടങ്ങിയവ പ്രാകൃതമായി കാണുന്ന സഖാക്കന്മാർക്ക് പൈതാലിപ്പട്ടയുടെ മാഹാത്മ്യം തിരിയുമോ? പാർട്ടി ആപ്പീസിൽ ചെന്ന് ക്യാപ്സ്വൂൾ വിഴുന്നത് പോലെ ലളിതമല്ല തെയ്യം കെട്ടിയാടുക എന്ന അനുഷ്ഠാനം. കൊടിയില വാങ്ങുക എന്ന പ്രാരംഭ ചടങ്ങ് തൊട്ട് തിരുമുടി അണിയുന്നതു വരെയുള്ള ഒരുപാട് ഘട്ടങ്ങള്‍ അഭിമുഖീകരിച്ചാണ് ഒരാൾ തെയ്യമാവുന്നത്. നിശ്ചിത ദിവസം വ്രതമെടുത്തതിനുശേഷം മാത്രമാണ് ഒരു കോലധാരി കാവിലെത്തി ചോപ്പണിയുക. പിന്നീട് അരിചാര്‍ത്തി മുഖത്തെഴുതി ആടയാഭരണങ്ങളണിഞ്ഞ് ദേവതാനത്ത് എത്തിയാല്‍ ആദ്യം സാമ്പ്രദായികമായ ആട്ടമായിരിക്കും.

ശേഷം കോലധാരി തന്റെ ശരീരബോധം ക്രമേണ മറന്നുപോവുന്നു.നിഗൂഢവും അതി പൗരാണികവുമായ താന്ത്രിക കര്‍മ്മത്തിനുശേഷം അതിപ്രധാനമായ തോറ്റം ആണ്. ശാരീരിക ബോധം മറന്ന ഹൃദയത്തിലേക്ക് അതാത് ദൈവസങ്കല്പങ്ങള്‍ പ്രത്യേക ഈണത്തില്‍ തോറ്റിയുണരപ്പെടുകയാണ് , ഈ സമയത്ത് അതാത് ദേവതയുമായി കോലധാരി ഐക്യപ്പെടുന്നു. അതാണ് യോഗം. അഥവാ കൂടിച്ചേരല്‍. ശേഷം കോലമില്ല; കോലധാരിയും ഇല്ല- ദൈവക്കോലം മാത്രം. അപ്പോൾ രൂപം ദൈവികവും വാക്കുകള്‍ അരുളപ്പാടുകളുമാവുന്നു.! മനുഷ്യൻ തന്നിലുള്ള ദൈവത്വത്തെയറിഞ്ഞ് പരംപൊരുളായി മാറുന്ന അത്യപൂർവ്വമായ കൂടിച്ചേരൽ - തത്ത്വമസി !

വിശ്വാസത്തെ യുക്തിയുടെ അളവുകോല്‍ വച്ച് അളന്ന് തിട്ടപ്പെടുത്തുക എന്ന അനാശാസ്യത്തെ ഒരിക്കൽ കൂടി അവതരിപ്പിക്കുകയാണ് ഇടതു ചിന്തകന്മാർ. കാലാകാലങ്ങളായി തെയ്യകാവുകളുടെ മേൽ പൊളിറ്റിക്കൽ ആയിട്ട് ആധിപത്യം സ്ഥാപിച്ചിരുന്ന കണ്ണൂർ ലോബിയുടെ നെഞ്ചിൻ്റെ പടപടപ്പ് മിക്കയിടത്തും കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട് അവറ്റകൾ തെയ്യങ്ങളെയും തെയ്യക്കോലങ്ങളെയും ചുവന്ന റിബ്ബൺ കെട്ടി സഖാക്കളാക്കി അവിടെയൊരു ബൊളിവിയൻ കാട്ടു ചരിതവും ഒരുക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഗുളികൻ പൊട്ടിച്ചിരിക്കുകയാണ്. കാന്താര എല്ലാം തിരുത്തിക്കുറിക്കുകയാണ്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (55 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (59 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends