Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...


പാലക്കാട് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..


കണ്ണീരടക്കാനാവാതെ.... ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം


സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...


തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

പാറശാലയിലെ ഷാരോണിന്റെ കൊലപാതകം... പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും പങ്ക്? കൊലപാതകത്തിന് പിന്നില്‍ അന്ധവിശ്വാസവും കാരണമായെന്ന് സൂചന; പെണ്‍കുട്ടിക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ ഏതറ്റംവരെയും പോകുമെന്ന് ഷാരോണിന്റെ പിതാവ്

30 OCTOBER 2022 07:29 PM IST
മലയാളി വാര്‍ത്ത

പാറശാലയില്‍ പാനീയം ഉളളില്‍ ചെന്ന് പാറശാലയില്‍ ഷാരോണ്‍ മരിച്ചത് കൊലപാതകം. ഷാരോണിന്റെ കൊലപാതകത്തിന് അന്ധവിശ്വാസവും കാരണമായെന്ന് സൂചന. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഇതും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തില്‍ അന്വേഷണസംഘം. പാനീയം നല്‍കിയ കൂട്ടുകാരി കുറ്റംസമ്മതിച്ചെന്ന് പൊലീസ്. കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് പെണ്‍കുട്ടിയുടെ കുറ്റസമ്മതം.

ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പാറശാല സ്വദേശി ഷാരോണ്‍ രാജ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ഷാരോണിനെ വിളിച്ചുവരുത്തി കൊന്നതാണെന്ന് പിതാവ് പറഞ്ഞു. പെണ്‍കുട്ടിക്കുമാത്രമല്ല മാതാപിതാക്കള്‍ക്കും പങ്കുണ്ട്. പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ ഏതറ്റംവരെയും പോകുമെന്നും പിതാവ് പറഞ്ഞു. ഷാരോണിന് കൂട്ടുകാരി മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന് അമ്മയും പറഞ്ഞു.

അതേസമയം സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു.

ജ്യുസ് നല്‍കുന്നത് ടെസ്റ്റ് ഡോസായിരുന്നെന്നും സ്ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതില്‍ വിഷമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഷാരോണിനെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം ആരോപിക്കുന്നു. കാമുകി പറയുന്നില്ല. കഷായം എവിടെ നിന്നു കിട്ടി എന്നു ചോദിക്കുമ്പോള്‍ വിവിധ ഉത്തരങ്ങളാണ് കാമുകി നല്‍കുന്നത്.

ഡോക്ടര്‍ എഴുതി തന്നു, ബന്ധുക്കള്‍ കൊണ്ടുതന്നു എന്നിങ്ങനെയുള്ള ഉത്തരങ്ങളാണ് ലഭിക്കുന്നത്. അതുപോലെ തന്നെ ഏതു കഷായമാണെന്ന ചോദ്യത്തിനും പലവിധത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. കഷായത്തിന്റെ ബോട്ടില്‍ ആക്രിക്ക് കൊടുത്തെന്നും നശിപ്പിച്ചു കളഞ്ഞെന്നുമൊക്കെ കാമുകി പറയുന്നുണ്ട്.

ഇതിനിടെ പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തു വന്നിരുന്നു. 'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും' ചാറ്റില്‍ പറയുന്നു. ഒറ്റക്കല്ല ഷാരോണ്‍ വീട്ടില്‍ വന്നത്. കൂടെ സുഹൃത്തായ റെജിനുമുണ്ടായിരുന്നു.

അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോയെന്നും പെണ്‍കുട്ടി ചോദിക്കുന്നു. കഷായത്തിനല്ല, ജ്യൂസിനാണ് കുഴപ്പം. കഷായത്തിനു പ്രശ്‌നമുണ്ടെങ്കില്‍ അത് കഴിക്കുന്ന താന്‍ എന്നേ മരിച്ചുപോകുമായിരുന്നെന്നും പെണ്‍കുട്ടി ചാറ്റില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീനം രാശി: വിഷുഫലം 2026  (2 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (10 minutes ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (21 minutes ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (5 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (5 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (5 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (5 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (6 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (6 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (6 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (6 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (6 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (7 hours ago)

Malayali Vartha Recommends