Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി

16 APRIL 2026 11:55 PM IST
മലയാളി വാര്‍ത്ത

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസ് എന്ന് പ്രിയങ്ക ഗാന്ധി എംപി. സ്ത്രീകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചു. വനിതാ സംവരണത്തിന്റെ വിഷയം ആദ്യം ഉയര്‍ത്തിയത് കോണ്‍ഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംവരണം കൊണ്ടുവന്നത് കോണ്‍ഗ്രസ്. മോത്തിലാല്‍ നെഹ്‌റുവാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചതെന്നും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി കോണ്‍ഗ്രസിന് ക്രെഡിറ്റ് നല്‍കിയില്ല. ബില്ലിനെ എതിര്‍ത്ത കാര്യം പ്രധാനമന്ത്രി പറഞ്ഞു. ആരാണ് എതിര്‍ത്തത്? നിങ്ങളാണ് ബില്ലിനെ മുന്‍പ് എതിര്‍ത്തത്. ബില്ലിനെ വര്‍ഷങ്ങളോളം അവഗണിച്ചത് ആഖജയാണ്.

എപ്പോഴത്തെയും പോലെ പ്രധാനമന്ത്രി പകുതി വിവരങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകള്‍ക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. 2018 ല്‍ വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചര്‍ച്ച നടക്കുന്നത് വനിതാ സംവരണത്തെക്കുറിച്ച് അല്ല. മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ചാണ്. സര്‍ക്കാരിന് എന്താണ് ഇത്ര ധൃതി. പ്രധാനമന്ത്രി എന്തിനാണ് ഭയക്കുന്നത്. ജാതി സെന്‍സസിനെയാണോ? ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യന്മാരായാണ് ബിജെപി നടിക്കുന്നത്. ബിജെപി രാജ്യത്തെ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നു. വനിതാ സംവരണത്തെക്കുറിച്ച് അല്ല ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ആശങ്കയും അതാണ്. ബില്ലിലൂടെ രാഷ്ട്രീയം കളിക്കുന്നു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. നിലവിലെ 543 സീറ്റുകളില്‍ നിന്ന് എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നില്ല.പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് അനീതി കാണിക്കുന്നു. ഈ ബില്ലില്‍ രാഷ്ട്രീയ ദുര്‍ഗന്ധമുണ്ട്. വനിതാ സംവരണത്തിന് ഒപ്പമാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനാണ് എതിരെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (10 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (22 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (33 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (42 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (54 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends