Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്

17 APRIL 2026 12:32 AM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്ത് ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്നും ലെബനന്‍ പ്രസിഡന്റുമായും,ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ച ചെയ്‌തെന്നും ട്രംപ് അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇസ്രയേല്‍, ലെബനന്‍ പ്രതിസിനിധികള്‍ വാഷിങ്ടണ്‍ ഡിസിയില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സമാധനമുറപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായതെന്ന് ട്രംപ് വിശദീകരിച്ചു.

ഇരുരാജ്യങ്ങളുടേയും പ്രതിനിധികളുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുവാന്‍ താന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ലോകത്തിലാകെ 9 യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചു എന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത് പത്താമത്തേതാകുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാനെ നിരീക്ഷിക്കുന്നുണ്ടെന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തിയോടെ സൈനിക നീക്കത്തിന് തയാറെടുക്കുകയാണെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഹോര്‍മുസ് ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.അതിനിടെ ട്രംപിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ രംഗത്തെത്തി. രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കായി മതത്തെയും ദൈവത്തിന്റെ നാമത്തെയും കൃത്രിമമായി ഉപയോഗിക്കുന്നുവെന്നും മാര്‍പാപ്പ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (31 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (43 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (54 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends