നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട... പേസ്റ്റ് രൂപത്തിലാക്കി ചെരിപ്പിന്റെ ഉള്ളിലാക്കിയ നിലയില്‍ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളില്‍ തുന്നിച്ചേര്‍ത്തനിലയില്‍ ആയിരുന്നു സ്വര്‍ണം. കൊല്ലം സ്വദേശിയായ കുമാറാണ് സ്വര്‍ണക്കടത്തില്‍ പിടിയിലായത്.
കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്നലെ സ്വര്‍ണവേട്ട നടന്നിരുന്നു. 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായത്. 1286 ഗ്രാം സ്വര്‍ണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പാറമ്മല്‍ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണക്കടത്തിലെ ഒരു ക്യാരിയര്‍ മാത്രമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടുന്നത്. ആദ്യ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമിശിതം പിടികൂടുന്നത്.
https://www.facebook.com/Malayalivartha

























