കഷായത്തിൽ തുരിശ് കലക്കി ഗ്രീഷ്മ കൊന്നത് ആ ലക്ഷ്യത്തിന് വേണ്ടി! അഭിനയിച്ച് തകർത്ത കാമുകി

കഷായത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായി ഗ്രീഷ്‌മയുടെ കുറ്റസമ്മത മൊഴി. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പുറത്ത് വന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ടായിരുന്നു. ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ തന്നെയാണ് തുടക്കത്തിൽ സംശയം ഉയർന്നത്. ഗ്രീഷ്മയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചതാണ് വഴിത്തിരിവായത്. കഷായം കുടിച്ചത് മറച്ച് വയ്ക്കാൻ കാമുകി നിർബന്ധിച്ചിരിക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്.
സുഹൃത്ത് കഴിച്ചിരുന്ന കഷായം ഷാരോൺ രുചിച്ചു നോക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയത്. കൂടുതൽ അന്വേഷണിത്തിലൂടെ മാത്രമേ ആരോപണങ്ങൾ ശരിയോ എന്നു വ്യക്തമാകൂ എന്നായിരുന്നു എസ്പി അറിയിച്ചത്. ഈ മാസം 14ന് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം രുചിച്ചു നോക്കി. 15ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യ സ്ഥിതി മോശമായതോടെ 17ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറി. കഷായം കഴിച്ച വിവരം ഈ സമയങ്ങളിലൊന്നും ഷാരോൺ പറഞ്ഞിരുന്നില്ല. ചിലപ്പോൾ പറയുരുതെന്ന് പെൺകുട്ടി തന്നെ നിർബന്ധിച്ച് കാണും. 20ന് മജിസ്ട്രേറ്റും 21നും പൊലീസും മൊഴി രേഖപ്പെടുത്തിയെങ്കിലും ആർക്കെതിരെയും പരാതി പറഞ്ഞിരുന്നില്ല. 25നാണ് ഷാരോൺ മരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഷാരോൺരാജ് പോലീസിന് നൽകിയ മൊഴിയിലും ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നതാണ് പോലീസിനേയും വലച്ചത്. കാമുകിയുമായി ഷാരോൺ രാജ് നടത്തിയ വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നിരുന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്.
ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിൽ വ്യക്തമാണ്. മുൻപ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായും കണ്ടെത്തി. കടയിൽ നിന്ന് വാങ്ങിയബോട്ടിൽ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പെൺകുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
എന്നാൽ വീട്ടിൽ വച്ചു കുടിച്ച ജൂസിൽ തനിക്കും എന്തോ സംശയമുണ്ടെന്ന് ഗ്രീഷ്മ ഷാരോണിനോട് പറയുന്ന ക്ലിപ്പ് പുറത്ത് വന്നിരുന്നു. ജൂസിന് സാധാരണ രുചിയായിരുന്നോ, കുഴപ്പമൊന്നും ഇല്ലായിരുന്നോ എന്നും കൂട്ടുകാരി ചോദിക്കുന്നുണ്ട്. ജൂസ് കുടിച്ചതിന്റെ അനന്തരഫലമായാണോ ഷാരോണിന് അസുഖം വന്നതെന്ന രീതിയിൽ കഥ കെട്ടിച്ചമയ്ക്കാനും പെൺകുട്ടി ശ്രമം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























