ലഹരിക്കെതിരെ നവകേരള മുന്നേറ്റം: ജില്ലാതല സംവാദ മത്സരം നടത്തി... ലഹരിവിരുദ്ധ റോഡ് ഷോ സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ ജില്ലാതല സംവാദ മത്സരം നടത്തി. എറണാകുളം എക്സൈസ് സോണൽ കോംപ്ലക്സിൽ സംഘടിപ്പിച്ച മത്സരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ റേഞ്ചുകളെ പ്രതിനിധീകരിച്ചുകൊണ്ട് നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. വാശിയേറിയ മത്സരമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. മത്സര വിജയികൾക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ലഹരിവിരുദ്ധ റോഡ് ഷോ സംഘടിപ്പിച്ചു
ജില്ലാ വിമുക്തി മിഷന്റെയും ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂളിന്റെയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരിവിരുദ്ധ റോഡ് ഷോ സംഘടിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ലഹരി വിമുക്തമാകണം നമ്മുടെ സമൂഹം, ‘ജീവിതമാകണം ലഹരി’ എന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു റോഡ് ഷോ. പരിപാടിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ ആറോളം ഡിവിഷനുകളിൽ ലഹരിവിമുക്ത പ്രചാരണം നടത്തി. ഉദ്ഘാടന ചടങ്ങിൽ ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ മാനേജർ ഷിബു സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ വിമുക്തി മാനേജർ സി.സുനു ആശംസകൾ അർപ്പിച്ചു.
https://www.facebook.com/Malayalivartha























