പ്രണയിനി തന്നെ പ്രാണനെടുത്തു..... ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിരന്തര ശ്രമം.... നടക്കാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗം, വീട്ടില്‍ തയ്യാറാക്കിയ കഷായത്തില്‍ കളനാശിനി പ്രയോഗം.... ബന്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മയുടെ മൊഴി

ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിരന്തര ശ്രമം.... നടക്കാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗം, വീട്ടില്‍ തയ്യാറാക്കിയ കഷായത്തില്‍ കളനാശിനി പ്രയോഗം.... ബന്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മയുടെ മൊഴി
ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചെന്നും അതിന് സാധിക്കാതെവന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്നും ഗ്രീഷ്മ മൊഴിനല്‍കിയതായി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍.
ഗ്രീഷ്മ വീട്ടില്‍ ഉണ്ടാക്കിയ കഷായത്തില്‍ കാപിക് എന്ന കളനാശിനി കലര്‍ത്തി നല്‍കിയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയതെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായതായി അദ്ദേഹം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.ഗ്രീഷ്മയ്ക്ക് ഷാരോണുമായി ബന്ധം തുടരാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇരുവരും തമ്മിലുണ്ടായിരുന്നത് ലൗ- ഹേറ്റ് റിലേഷന്‍ഷിപ്പായിരുന്നു.
അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്. കുപ്പിയിലെ കഷായമല്ല ഷാരോണിന് നല്‍കിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ വീട്ടില്‍ തന്നെ ഉണ്ടാക്കിയ കഷായമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. നേരത്തെ വീട്ടില്‍ ഉണ്ടായിരുന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയതെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയത്.
'കൊലചെയ്യണം എന്ന ഉദ്ദേശത്തോടെ തന്നെ കളനാശിനി കഷായത്തില്‍ കലര്‍ത്തുകയായിരുന്നു. ഒഴിവാക്കാനായി ജാതകദോഷം ഉള്ളതായി പറഞ്ഞുവെന്ന് മൊഴി നല്‍കി.
കൂടുതല്‍ അന്വേഷണം നടക്കണം. മാതാപിതാക്കളെ പ്രതിയാക്കാനായി തക്ക തെളിവുകള്‍ ഇല്ല. വേറെയാരുടെയും പ്രേരണയുള്ളതായി നിലവില്‍ വ്യക്തമല്ല. നേരത്തെ കൊലപാതക ശ്രമം നടത്തിയതായി തെളിവില്ല. ഗ്രീഷ്മ നിരന്തരം ഒഴിവാക്കാനായി ശ്രമം നടത്തി', അജിത്കുമാര്‍ പറഞ്ഞു.
ഗ്രീഷ്മ കഷായം കുടിക്കുമായിരുന്നു. കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഷാരോണ്‍ കളിയാക്കുമായിരുന്നു. ഞാനും കഴിച്ച് കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കുവേണ്ടി വാങ്ങിച്ചുവെച്ചിരുന്ന കഷായമാണെന്നാണ് മൊഴി. വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കാപിക് എന്ന കളനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു.
അതേസമയം പഠിക്കാന്‍ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍ നിന്നു ബിഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയിരുന്നു. ഹൊറര്‍ സിനിമയുടെ ആരാധികയുമായിരുന്നു. പോലീസ് അന്വേഷണത്തെ വളരെ ചങ്കുറപ്പോടെയാണ് നേരിട്ടത്. പോലീസുകാര്‍ക്ക് രണ്ടു തവണ മൊഴിയെടുത്തപ്പോഴും ഒരു സംശയവും തോന്നിയിരുന്നില്ല,. പക്ഷെ ഷാരോണ്‍ ഛര്‍ദ്ദിച്ചത് നീലും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തിയപ്പോള്‍ തുരിശ് അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് വഴി തെളിച്ചു. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പവും തനിച്ചും ഗ്രീഷ്മയെ ചോദ്യം ചെയ്തപ്പോള്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഗ്രീഷ്മ പതറിപ്പോയി. അങ്ങനെയാണ് സംഭവം പുറത്തായത്.
"
https://www.facebook.com/Malayalivartha






















