സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ അഞ്ച് ദിവസം തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും.. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ അഞ്ച് ദിവസം തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും.
മദ്ധ്യ കേരളത്തിലാകും മഴ കനക്കുക. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. മറ്റു സ്ഥലങ്ങളില്‍ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിന്റെയും തെക്കേ ഇന്ത്യയ്ക്കും മുകളിലായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും. ബംഗാള്‍ ഉള്‍ക്കടലിന്റെയും ശ്രീലങ്കന്‍ തീരത്തിന്റെയും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെയും സ്വാധീന ഫലമായാകും മഴ ലഭിക്കുന്നത്.
കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























