Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒറ്റരാത്രികൊണ്ട് തകര്‍ന്നു... ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയ ഗ്രീഷ്മ എല്ലാവര്‍ക്കും പ്രിയങ്കരി; ഹൊറര്‍ സിനിമയുടെ ആരാധികയായ ഗ്രീഷ്മ പൊലീസിനെയും ആദ്യം വഴിതെറ്റിച്ചു; പെണ്‍കുട്ടിയെന്ന സിമ്പതി മാറ്റിപ്പിടിച്ചപ്പോള്‍ എല്ലാം പുറത്തായി

31 OCTOBER 2022 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വാര്‍ത്തകള്‍ നിറയെ പാറശാല ഷാരോണ്‍ വധക്കേസാണ്. ഗ്രീഷ്മയെന്ന പെണ്‍കുട്ടി കൂട്ടുകാരനോടിത് ചെയ്യുമോയെന്ന് പലരും ചോദിച്ചപ്പോള്‍ ഷാരോണിന്റെ വീട്ടുകാര്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ പോലീസ് അന്വേഷണം ശക്തമാക്കിയപ്പോള്‍ ഏകമകളുടെ കയ്യിലിരിപ്പ് പുറത്തായി. പഠിക്കാന്‍ മിടുക്കിയായിരുന്ന ഗ്രീഷ്മ കലാകാരിയുമായിരുന്നു. തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയിരുന്നു.

ഹൊറര്‍ സിനിമയുടെ ആരാധിക കൂടിയായിരുന്നു ഗ്രീഷ്മ. ചാനലുകളുടെ മുമ്പില്‍ കരഞ്ഞത് പോലെ പറഞ്ഞെങ്കിലും പൊലീസ് അന്വേഷണത്തെ നേരിട്ടത് ചങ്കുറപ്പോടെയാണ്. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല. 29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു.

ഷാരോണ്‍ ഛര്‍ദിച്ചതു നീലയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. തുരിശ് അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു. തുടര്‍ന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാന്‍ ഇന്നലെ വിളിപ്പിച്ചു. അവര്‍ക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.

സുഹൃത്ത് ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ വഴിത്തിരിവായത് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ ഷാരോണ്‍ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയവും ശാസ്ത്രീയ തെളിവുകളുമാണ്.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. തന്റെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോണ്‍ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറായില്ല. ഗ്രീഷ്മ ഇങ്ങനെ പറഞ്ഞ കാര്യവും ജൂസ് നല്‍കുന്ന കാര്യവും ഷാരോണ്‍ വീട്ടുകാരെ അറിയിച്ചിരുന്നു.

ഷാരോണിന്റെ അടുത്ത ബന്ധുവായ യുവാവിനും പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുമായി ഈ യുവാവ് നടത്തിയ സംഭാഷണങ്ങളാണ് അന്വേഷണത്തില്‍ പൊലീസിനു സഹായകമായത്. ഷാരോണുമായി മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഗ്രീഷ്മ നടത്തിയ സംഭാഷണവും വഴിത്തിരിവായി.

ഗ്രീഷ്മ അടിക്കടി കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞത് ഷാരോണിന്റെ കുടുംബത്തിന്റെ സംശയം വര്‍ധിപ്പിച്ചു. ഗ്രീഷ്മയുമായി പുറത്തുപോയി ജൂസ് കുടിക്കുന്ന ദിവസങ്ങളിലെല്ലാം ഷാരോണ്‍ ഛര്‍ദിച്ചതും സംശയത്തിനിടയാക്കി. ഇതോടെ, ഗ്രീഷ്മയും കുടുംബവും ഷാരോണിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.

മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ വിവരങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്. സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് എന്തിനു കഷായം കുടിക്കണമെന്നാണ് പൊലീസ് ആദ്യം ചിന്തിച്ചത്. ഗ്രീഷ്മ ഷാരോണിനു സ്ഥിരമായി ജൂസ് നല്‍കിയിരുന്നെന്ന വിവരം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 14ന് വീട്ടിലെത്തിയ ഷാരോണിനു കഷായം നല്‍കിയതായി ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോടു സമ്മതിച്ചു.

താന്‍ കഷായം കയ്പ്പാണെന്നു പറയുമ്പോള്‍ ഷാരോണ്‍ കളിയാക്കിയിരുന്നതായും കയ്പ്പ് മനസിലാക്കിക്കൊടുക്കാനാണ് കഷായം കൊടുത്തതെന്നുമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. കഷായത്തിന്റെ പേര് ഓര്‍മയില്ലെന്ന് പറഞ്ഞത് സംശയം വര്‍ധിപ്പിച്ചു. കുപ്പിയുടെ ലേബല്‍ ഇളക്കി കളഞ്ഞെന്നും കുപ്പി ആക്രിക്കാരനു കൊടുത്തെന്നും ഗ്രീഷ്മ ആദ്യഘട്ടത്തില്‍ പറഞ്ഞത് കേസില്‍ വഴിത്തിരിവായി.

ജൂസില്‍ ഷാരോണിന്റെ വീട്ടുകാര്‍ക്ക് സംശയമുണ്ടായതോടെ ഗ്രീഷ്മ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ രാവിലെ കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കൊടുത്തതെന്നാണ് ഗ്രീഷ്മ ഷാരോണിനോടും ബന്ധുക്കളോടും പറഞ്ഞത്. അമ്മയാണ് കഷായം സൂക്ഷിക്കുന്നതെന്നും കുപ്പിയില്‍നിന്ന് ഗ്ലാസില്‍ ഒഴിച്ചുവച്ച കഷായമാണ് നല്‍കിയതെന്നും ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിരുന്നു. ഏതു ജൂസാണ് കഷായത്തിനുശേഷം ഷാരോണിനു നല്‍കിയതെന്നു ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ വ്യത്യസ്ത കമ്പനികളുടെ പേരാണ് ഗ്രീഷ്മ പറഞ്ഞത്.

കുടിച്ച കഷായത്തിന്റെ പേര് മരിക്കുന്നതിനു മുന്‍പ് പലതവണ ഷാരോണ്‍ ചോദിച്ചെങ്കിലും പറയാന്‍ ഗ്രീഷ്മ തയാറായില്ല. അമ്മയോട് ചേദിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഗ്രീഷ്മയോടുള്ള വിശ്വാസം കാരണം കഷായം കുടിച്ച കാര്യം ഷാരോണ്‍ വീട്ടില്‍ പറഞ്ഞില്ല. കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതാണ് ഛര്‍ദിലിനു കാരണമെന്നാണ് ഷാരോണ്‍ പറഞ്ഞത്. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തും കഷായം കുടിച്ച കാര്യം ഷാരോണ്‍ വെളിപ്പെടുത്തിയില്ല. ആരെയും സംശയമില്ലെന്നായിരുന്നു മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. എന്നാല്‍ ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends