കായംകുളത്ത് എം.ഡി.എം.എ.യുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍

കായംകുളത്ത് എം.ഡി.എം.എ.യുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍. 3.01 ഗ്രാം എം.ഡി.എം.എ.യുമായാണ് പിടിയിലായത്. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരില്‍ തെക്കേതില്‍ മുഹമ്മദ്കുഞ്ഞ് (കലംഅനി-31), കാപ്പില്‍മേക്ക് തെക്കേടത്തു കിഴക്കതില്‍ ഷമ്ന (30) എന്നിവരാണ് പിടിയിലായത്.
ചേരാവള്ളി മേനാത്തേരിഭാഗത്തു ഇന്നലെ ഉച്ചയ്ക്ക് 2.45-നാണ് പോലീസ് ഇവരെ പിടികൂടിയത്. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 0.86 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു.
മുഹമ്മദ്കുഞ്ഞ് ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും മയക്കുമരുന്നു വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























