പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്... വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നനിലയില്‍

പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഞായറാഴ്ച രാത്രിയുണ്ടായ കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ഗ്രീഷ്മയുടെ മാതാപിതാക്കളും പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടില്‍പ്പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഈ വീട്ടില്‍വച്ചാണ് ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കിയത്.
കേസില്‍ ഷാരോണിന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോള്‍ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ ഞായറാഴ്ച നടന്ന ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തിയത്.
അതേ സമയം വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഷരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത് ശ്രീനിലയത്തില്‍ വച്ചാണ്. ഇന്ന് തെളിവെടുപ്പിനായി ഗ്രീഷ്മയെ എത്തിക്കും. വിഷം കൊടുത്ത കുപ്പി കളഞ്ഞ സ്ഥലത്ത് പരിശോധന നടത്തും.
" f
https://www.facebook.com/Malayalivartha
























