മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ശാരോണുമായി പെൺകുട്ടി അകന്നുവെന്ന ക്രൈബ്രാഞ്ചിന്റെ വാദം പൊളിയുന്നു, ഗ്രീഷ്മയുടെ കഴുത്തിൽ ഷാരോൺ താലിചാർത്തിയതെന്നും ജൂസ് ചലഞ്ച് നടത്തും ഫെബ്രുവരിയിലെ വിവാഹ നിശ്ചയ ശേഷം, ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹോദരൻ സജിൻ

പാറശാലയിലെ ശാരോൺ കൊലപാതകത്തിൽ ക്രൈബ്രാഞ്ചിന്റെ വാദം പൊളിയുന്നു. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ശാരോണുമായി അകന്നിരുന്നുവെന്നാണ് ഇന്നലെ എഡിജിപി എം ആർ അജിത്ത് കുമാർ വ്യക്തമാക്കിയത്. എന്നാൽ മറ്റൊരാളുമായി ഫെബ്രുവരിയിൽ നടന്ന വിവാഹ നിശ്ചയ ശേഷവും ഗ്രീഷ്മ ഷാരോണുമായി അടുപ്പം പുലർത്തിയിരുന്നു എന്നാണ് ഷോരോണിന്റെ സഹോദരൻ സജിൻ വെളിപ്പെടുത്തുന്നത്.
മെയ് മാസത്തിലാണ് ഗ്രീഷ്മയുടെ കഴുത്തിൽ ഷാരോൺ താലിചാർത്തിയതെന്നും ജൂസ് ചലഞ്ച് നടത്തുന്നതും അതിന് ശേഷവുമാണെന്നാണ് ഷോരോണിന്റെ സഹോദരൻ പറയുന്നത്. കൂടാതെ ഗ്രീഷ്മയുടെ വിവാഹ നിശ്ചയ ശേഷവും ഷാരോണുമായി പുറത്തുപോകാറുണ്ടായിരുന്നുവെന്നും സജിൻ പറയുന്നു. ക്രൈബ്രാഞ്ചിന്റെ വാദം അപ്പാടെ പൊളിയുന്ന തരത്തിലുള്ളതതാണ് പുതിയ വെളിപ്പെടുത്തൽ. കേസന്വേഷണത്തിൽ ഇനി ഈയൊരു വെളിപ്പെടുത്തലും നിർണായകമായി തീരും.
ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തി ജ്യൂസും കഷായവും കുടിച്ചതിന് പിന്നാലെയാണ് ഷാരോണിന് ജീവന്‍ നഷ്ടമായത്. ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മിൽ ഒരു വർഷമായി അടുപ്പമുണ്ട്. ഫെബ്രുവരി മാസം ഇരുവരും തമ്മിൽ പിണക്കം ഉണ്ടായി. ഇതേ മാസം മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. അതിനു ശേഷവും ഷാരോണും ഗ്രീഷ്മയും ബന്ധം നിലനിർത്തി. ഈ അടുത്ത കാലത്താണ് ബന്ധത്തിൽ വിള്ളൽ വീണത്. ഇതേ തുടർന്ന് ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഗിരീഷ്മ സമ്മതിച്ചുവെന്നു എഡിജിപി അറിയിച്ചത്.
ഷാരോണിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ചതും ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ ഛർദിച്ചു. തുടർന്ന് സുഹൃത്തിനൊപ്പം ഷാരോൺ മടങ്ങിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. കുപ്പിയിലുണ്ടായിരുന്ന കഷായം അല്ല ഷാരോണിനു നൽകിയത്, പുറത്തുനിന്നു വാങ്ങിച്ച കഷായപ്പൊടി ഉപയോഗിച്ചു ഗ്രീഷ്മ സ്വയം തയ്യാറാക്കിയ കഷായമാണ് നൽകിയതെന്നാണ് മൊഴിയിൽ പറയുന്നത്.
ഷാരോൺ കൊലപാതക കേസിൽ ഗ്രീഷ്മ പ്രതിയായ ഞെട്ടലിലാണ് ഗ്രീഷ്മയുടെ നാട്ടുകാര്‍. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് അടുത്തുള്ളവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. അയല്‍ക്കാര്‍ക്ക് എപ്പോഴും ഗ്രീഷ്മ നന്നായി പഠിക്കുന്ന, നല്ല പെരുമാറ്റമുള്ള കുട്ടിയാണ്. ആ കുട്ടി ഇത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്.
https://www.facebook.com/Malayalivartha
























